More
കരുവള്ളി: ചരിത്രത്തില്‍ പ്രത്യേകമെഴുതേണ്ട പേര്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

കരുവള്ളി മുഹമ്മദ് മൗലവി വിടപറഞ്ഞിരിക്കുന്നു. ഒരു കാലഘട്ടമാണ് ഇവിടെ അവസാനിക്കുന്നത്. അറബിഭാഷാ പഠനത്തിനും പ്രചാരത്തിനും കേരള മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതിക്കുമായി ജീവിതം മാറ്റിവെച്ച കരുവള്ളി മൗലവി ഇനി ചരിത്രത്തിന്റെ ഭാഗമാണ്. ഒരു നൂറ്റാണ്ട് ജീവിച്ച മൗലവിയുടെ ആയുസ്സില്‍ മുക്കാലും സമുദായത്തിനുവേണ്ടി സമര്‍പ്പിച്ചതാണ്. വിദ്യാഭ്യാസത്തെക്കുറിച്ചല്ലാതെ ഏത് പ്രസംഗത്തിലും കൂടിക്കാഴ്ചയിലും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നില്ല. ”പഠിക്കണം. സമുദായത്തെ പഠിപ്പിക്കണം.
പാവപ്പെട്ടവന് സമൂഹത്തില്‍ നിലയും വിലയും ഉണ്ടാകണമെങ്കില്‍ വിദ്യാഭ്യാസം നേടിയേ തീരൂ”. അതിന് നാം സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. മതിയായ സ്ഥാപനങ്ങളും കോഴ്സുകളും വേണം. ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതനിഷ്ഠയുള്ള തലമുറ വളര്‍ന്നുവരണം. അതിനുവേണ്ടി സംഘടനകള്‍ക്കും വ്യക്തികള്‍ക്കും എന്തെല്ലാം ചെയ്യാന്‍ കഴിയും. ആ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തണം”. ഇതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത മുഴുവന്‍. ‘അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞ് കാലം കഴിച്ചാല്‍ പോര; സമുദായം ചരിത്രത്തില്‍ സ്ഥാനം പിടിക്കണം. അതിന് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടണം. മിക്കപ്പോഴും അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്’. കേരളത്തിലെ പൊതുമണ്ഡലത്തില്‍ അഭിമാനകരമായ സാന്നിധ്യമായിരുന്നു ആറേഴ് പതിറ്റാണ്ടുകാലം കരുവള്ളി മൗലവി. അദ്ദേഹത്തിന്റെ ഭാഷ ഏറെ പ്രത്യേകതകളുള്ളതായിരുന്നു. ആ പ്രസംഗങ്ങള്‍ കനപ്പെട്ട വിഷയങ്ങളായിരുന്നു. അതിമനോഹരമായിരുന്നു ആ സംസാരശൈലി. അറബിയിലും ഇംഗ്ലീഷിലും ഉര്‍ദുവിലുമെല്ലാം പാണ്ഡിത്യമുള്ള വ്യക്തി. മലബാറില്‍ പൊതുവിലും മലപ്പുറത്ത് പ്രത്യേകിച്ചും വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക സദസ്സുകളിലെല്ലാം കരുവള്ളി മൗലവി മുഖ്യ അതിഥിയായി ഉണ്ടായിരുന്നു. അദ്ദേഹം പറയുന്നത് എല്ലാവരും ശ്രദ്ധിക്കും. അത് ആഴമേറിയ അറിവുകള്‍ കൊണ്ടും ആത്മാര്‍ത്ഥതയും ത്യാഗവും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ലഭിച്ച ആദരവായിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷാ പഠനത്തിന് ഇത്രയും വലിയ സ്വീകാര്യതയും വളര്‍ച്ചയുമുണ്ടായത് പ്രധാനമായും സി.എച്ച് മുഹമ്മദ് കോയാ സാഹിബിന്റെയും കരുവള്ളി മുഹമ്മദ് മൗലവിയുടെയും കഠിന പരിശ്രമങ്ങള്‍ കൊണ്ടാണ്. കരുവള്ളിയെ മാറ്റിനിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രമെഴുതാന്‍ ആര്‍ക്കുമാവില്ല.
സ്വാതന്ത്ര്യസമര നായകനായിരുന്ന കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ ശിഷ്യനായി പഠനത്തിലും പൊതുജീവിതത്തിലും പ്രവേശിച്ച കരുവള്ളി മൗലവി ഒരു സ്വാതന്ത്ര്യപോരാളിയുടെ നിശ്ചയദാര്‍ഢ്യത്തോടെയാണ് തന്റെയും സമുദായത്തിന്റെയും ലക്ഷ്യപ്രാപ്തിക്കായി പ്രയത്നിച്ചത്.
ഉമറാബാദില്‍ ഉപരിപഠനം നടത്തുകയും മദ്രാസ് യൂണിവേഴ്സിറ്റിയുടെ അഫ്സലുല്‍ ഉലമ പാസാകുകയും ചെയ്ത മൗലവി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു. മലബാര്‍ മേഖലയുടെ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി നിയോഗിക്കപ്പെട്ടതോടെ അറബിഭാഷാ പഠനരംഗത്ത് ആസൂത്രിതമായി തന്നെ പദ്ധതികള്‍ നടപ്പാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കേരളത്തിലെ അറബി ഭാഷാ സ്നേഹികളും അറബി അധ്യാപക സമൂഹവും കരുവള്ളി മൗലവിയുടെ പ്രിയ തോഴന്മാരായി. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ അറബി അധ്യാപക സംഘടനക്ക് രൂപം നല്‍കുന്നതിന് പ്രയത്നിച്ച മൗലവി നിരന്തരം നീതി നിഷേധിക്കപ്പെട്ടിരുന്ന ആ അധ്യാപക സമൂഹത്തിന് അവകാശങ്ങള്‍ നേടിക്കൊടുക്കാനും അന്തസ്സും പുരോഗതിയുമുണ്ടാക്കാനും മുന്നില്‍ നിന്നു.
അറബിക് പണ്ഡിറ്റ് യൂണിയനു ശേഷം കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും അദ്ദേഹം സ്ഥാപിച്ചു. അറബി ഭാഷാ പഠനം നിരുത്സാഹപ്പെടുത്തുന്നതിനും ഘട്ടംഘട്ടമായി പഠനസൗകര്യം എടുത്തു കളയുന്നതിനും 1980ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത്ലീഗ് സമര രംഗത്തിറങ്ങിയപ്പോള്‍ അതിന് കരുത്തും പിന്തുണയും നല്കി മൗലവിയുണ്ടായിരുന്നു. സീതിസാഹിബിന്റെയും ബാഫഖി തങ്ങളുടെയും സി.എച്ചിന്റെയും പോക്കര് സാഹിബിന്റെയുമെല്ലാം ഉറ്റമിത്രമായിരുന്ന മൗലവി ആ സ്നേഹബന്ധങ്ങളെല്ലാം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി വിനിയോഗിച്ചു. നൂറാം വയസ്സിലേക്ക് പ്രവേശിച്ച സമയത്ത് മൗലവിയെ കാണുമ്പോഴും കുട്ടിക്കാലത്ത് കണ്ട മൗലവിയില്‍ നിന്ന് ദേഹഘടനയില്‍ മാത്രമേ മാറ്റങ്ങള്‍ തോന്നിയിട്ടുള്ളു. താടിയുണ്ട്. മുടി നരച്ചുപോയി. അതിലപ്പുറം വലിയ വ്യത്യാസങ്ങളില്ല. അന്നേ കേള്‍ക്കുന്ന സ്ഫുടവും ഘനഗംഭീരവുമായ ആ സ്വരം തന്നെ. ഞങ്ങളുടെ കുട്ടിക്കാലത്ത് തന്നെ വന്ദ്യപിതാവ് പൂക്കോയ തങ്ങളോടൊപ്പം കൊടപ്പനക്കല്‍ വീട്ടില്‍ വെച്ചും മറ്റു ചടങ്ങുകളിലും മൗലവിയെ കാണുകയും ഇടപഴകാന്‍ അവസരങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്.
മതരംഗത്ത് ഭിന്നമായ ആശയധാരയിലായിരുന്നുവെങ്കിലും അവര്‍ അടുത്ത കൂട്ടുകാരായിരുന്നു. പല സ്ഥലത്തും ഒരുമിച്ചു പ്രസംഗിക്കാന്‍ പോകും. അവര്‍ പരസ്പരം ബഹുമാനിച്ചു. ഇരുവരും ഏതാണ്ട് സമപ്രായക്കാരും വലിയ സ്നേഹിതരുമായിരുന്നു. പിതാവിന്റെ കാലശേഷവും ആ സ്നേഹബന്ധം നിലനിര്‍ത്തി. മക്കളോടെന്ന പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നതും സ്നേഹോപദേശങ്ങള്‍ നല്കിയിരുന്നതും. ബാപ്പയുമായുള്ള സൗഹൃദയാത്രകളും വിദ്യാഭ്യാസ പുരോഗതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പിതാവ് കാണിച്ചിരുന്ന താല്പര്യങ്ങളും അദ്ദേഹം പല പ്രസംഗത്തിലും എടുത്തു പറയാറുണ്ടായിരുന്നു.
സഹോദരന്മാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളോടും സയ്യിദ് ഉമറലി ശിഹാബ് തങ്ങളോടുമെല്ലാം ബാപ്പയുള്ള കാലത്തെ ആ അടുപ്പം അവസാനം വരെ പ്രകടമായി കണ്ടിട്ടുണ്ട്. ഈ ലേഖകന്‍ കോഴിക്കോട് എം.എം ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് കേരള ഇസ്ലാമിക് സെമിനാറിന് അദ്ദേഹം നേതൃത്വം നല്‍കുന്നത്. വിദ്യാഭ്യാസ, ചരിത്ര, സാമൂഹിക വിഷയങ്ങളില്‍ ചന്ദ്രിക ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും അദ്ദേഹം നിരന്തരം എഴുതിയിരുന്ന ലേഖനങ്ങള്‍ വായനക്കാരുടെ വലിയ ആകര്‍ഷണമായിരുന്നു. നാല് തലമുറകള്‍ക്ക് ഗുരുനാഥനായിരുന്നു മൗലവി. മലപ്പുറം ഗവണ്മെന്റ് മുസ്ലിം ഹൈസ്കൂളില്‍ ഹെഡ്മാസ്റ്റര് കുഞ്ഞിപ്പക്കി സാഹിബ് കഴിഞ്ഞാല്‍ നാടെങ്ങും പുകള്‍പെറ്റ അധ്യാപകനായിരുന്നു കരുവള്ളി മൗലവി.
ആ നന്മയുടെ വെളിച്ചത്തിലൂടെയാണ് അന്ത്യം വരെ അദ്ദേഹം സഞ്ചരിച്ചത്. വാക്കിലും പ്രവൃത്തിയിലും പുലര്‍ത്തിയ മിതത്വവും സൂക്ഷ്മതയും ഊര്‍ജ്ജസ്വലതയും സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കാണിച്ച നിശ്ചയദാര്‍ഢ്യവും കരുവള്ളി മൗലവി എന്ന മാതൃകാ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തുന്നു. ആധുനിക കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ചരിത്രത്തിലും മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും തിളക്കമേറിയ ഒരധ്യായമായി കരുവള്ളി മുഹമ്മദ് മൗലവിയുണ്ടാകും.
Auto
ജെ.എസ്.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്
2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.
ന്യൂഡൽഹി: ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.
12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.
38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.
ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.
Health
ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി
തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന് അവരുടെ വെബ്സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.
kerala
നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്
തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്കിയവരില് 22,927 പേര് വനിതകളാണ്. 22,927 പുരുഷന്മാരും പത്രിക നല്‍കിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.
നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്ദേശകന് എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
world17 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

