Video Stories
പുരോഗതിയിലേക്ക് ഒരു ലോങ് മാര്‍ച്ച്- എം.സി വടകര
അഭിമാനകരമായ അസ്തിത്വം

എം.സി വടകര
ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം പകര്‍ന്ന് നല്‍കേണ്ടതെങ്ങനെയെന്ന് തീരുമാനിക്കാന്‍ ബ്രിട്ടനിലെ മൂന്ന്് കാബിനറ്റ് മന്ത്രിമാരുടെ സംഘം 1946 മാര്‍ച്ച് 24ന് കറാച്ചിയില്‍ വിമാനമിറങ്ങി. എ.വി അലക്‌സാണ്ടര്‍, പെത്തിക് ലോറന്‍സ് പ്രഭു, സര്‍ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് എന്നിവരായിരുന്നു മന്ത്രിമാര്‍. ഇവരുടെ സംഘത്തെയാണ് കാബിനറ്റ് മിഷ്യന്‍ എന്ന് പറയുന്നത്. കാബിനറ്റ് മിഷ്യന്‍ കോണ്‍ഗ്രസിന്റെയും മുസ്്‌ലിംലീഗിന്റെയും പ്രതിനിധികളുമായി പലവട്ടം ചച്ചകള്‍ നടത്തി. അവസാനം അവര്‍ ഒരു ഫോര്‍മുല കണ്ടെത്തി. ഇന്ത്യന്‍ സംസ്ഥാനങ്ങളെ എ,ബി, സി എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കുകയും ഓരോ ഗ്രൂപ്പും ഓരോ സ്വയംഭരണ രാഷ്ട്രങ്ങളായിത്തീരുകയും ആ മൂന്ന് രാഷ്ട്രങ്ങളെയും ബന്ധിപ്പിക്കുന്ന ദുര്‍ബലമായ ഒരു കേന്ദ്രവും എന്ന ഫോര്‍മുല. ഈ ഫോര്‍മുലയില്‍ പാക്കിസ്താന്‍ ഉണ്ടായിരുന്നില്ല. രാജ്യത്തെ വിഭജിക്കുവാനോ ഒരു പ്രത്യേക സ്റ്റേറ്റ് അനുവദിക്കുവാനോ തങ്ങള്‍ തയ്യാറല്ല എന്ന് കാബിനറ്റ് മിഷ്യന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. പാകിസ്താന്‍ അനുവദിക്കുന്നില്ല എന്ന് അറിഞ്ഞിട്ടും കാബിനറ്റ് മിഷ്യന്‍ ഫോര്‍മുലയെ മുസ്്‌ലിംലീഗ് സ്വാഗതം ചെയ്തു. 1946 ജൂണ്‍ ജൂണ്‍ 6, 7, 8 തിയ്യതികളില്‍ ചേര്‍ന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ‘നീണ്ടു പോകുന്ന അനിശ്ചിതത്വം അവസാനിപ്പിക്കാനും രാജ്യത്തെ ആഭ്യന്തര വിപത്തില്‍ നിന്ന് രക്ഷിക്കാനും’ കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ തങ്ങള്‍ സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചു.
ജൂണ്‍ 26 ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും കാബിനറ്റ് മിഷ്യന്‍ പദ്ധതിയെ അംഗീകരിച്ചു. വിഭജനത്തിന്റെ കരിമുകില്‍ ആകാശത്തുനിന്ന് അകന്നു പോയതായി ആളുകള്‍ ആശ്വസിച്ചു. പൊടുന്നനവെയാണ് എല്ലാം തകിടം മറിഞ്ഞത്. എങ്ങു നിന്നോ ഒരു കാറ്റ് വീശി എല്ലാ തിരികളെയും ഊതിക്കെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു പത്രസമ്മേളനമാണ് അതിന് കാരണമായത്. ‘കാബിനറ്റ് മിഷ്യന്‍ പദ്ധതിയില്‍ ഏകപക്ഷീയമായ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിന് അധികാരമുണ്ട്’ എന്ന് നെഹ്‌റു ആ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രസ്താവന ആശയക്കുഴപ്പം ക്ഷണിച്ചു വരുത്തി. അങ്ങനെയാണെങ്കില്‍ കാബിനറ്റ് മിഷ്യന്‍ പദ്ധതിക്ക് മുസ്്‌ലിംലീഗ് നല്‍കിയ അംഗീകാരം പിന്‍വലിക്കുന്നുവെന്ന് മുഹമ്മദലി ജിന്ന പ്രതികരിച്ചു. ഒഴിഞ്ഞു പോയി എന്നു കരുതിയ വിഭജനത്തിന്റെ പ്രേതം വീണ്ടും ഇന്ത്യയെ പിടികൂടി. പണ്ഡിറ്റ്ജി അങ്ങനെ പറയരുതായിരുന്നുവെന്ന് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്ന മൗലാനാ ആസാദ് തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
ഒന്നിച്ചുനില്‍ക്കാമെന്ന എല്ലാ ആശകളും അസ്തമിച്ച അന്തരീക്ഷത്തില്‍ ശൂന്യത തളംകെട്ടി നില്‍ക്കുന്ന അഭിശപ്തമായ മുഹൂര്‍ത്തത്തിലാണ് ഇന്ത്യയെ കീറിമുറിക്കാനുള്ള ഒരു വെട്ടുകത്തിയുമായി ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ബോംബെയില്‍ കപ്പലിറങ്ങിയത്. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയാണ് മൗണ്ട്ബാറ്റണ്‍.
നയതന്ത്ര വൈദഗ്ധ്യം ഒട്ടുമില്ലാത്ത മൗണ്ട്ബാറ്റണ്‍ 1947 ജൂണ്‍ മൂന്നിനു വരുംവരായ്കകളെ പറ്റി ഒട്ടും ആലോചിക്കാതെ പഞ്ചാബിനെയും ബംഗാളിനെയും നെടുകെ പിളര്‍ന്നു കൊണ്ട് ഇന്ത്യന്‍ യൂണിയന്‍, പാക്കിസ്താന്‍ എന്നിങ്ങനെ ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളാക്കി മുറിക്കാനുള്ള തന്റെ വിഭജന പദ്ധതി പ്രഖ്യാപിച്ചു.
വൈസ്രോയി പ്രഖ്യാപിച്ച വിഭജന പദ്ധതി 1947 ജൂണ്‍ ഒമ്പതിന് ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ ഖേദപൂര്‍വം അംഗീകരിച്ചു. കൗണ്‍സില്‍ അംഗങ്ങളില്‍ 400 പേര്‍ അംഗീകരിക്കുകയും എട്ടു പേര്‍ എതിര്‍ക്കുകയും ചെയ്തു. 1947 ജൂണ്‍ 14 ന് ചേര്‍ന്ന എ.ഐ.സി.സി യോഗം വിഭജന പദ്ധതിയെ അംഗീകരിച്ചു. ഇവിടെ 159 പേര്‍ അനുകൂലിക്കുകയും 30 പേര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തു. കോണ്‍ഗ്രസും മുസ്്‌ലിംലീഗും വിഭജന പദ്ധതിയെ അംഗീകരിച്ചതോടെ ഇന്ത്യാവിഭജനം യഥാര്‍ത്ഥ്യമായി.
നിര്‍ഭാഗ്യവശാല്‍ പാക്കിസ്താന്റെ ജനനവും മുസ്‌ലിംലീഗിന്റെ പതനവും ഒരുമിച്ചാണ് സംഭവിച്ചത്. സങ്കീര്‍ണ്ണമായ ഒരു പ്രസവത്തില്‍ തള്ള മരിക്കുകയും പിള്ള ജീവിക്കുകയും ചെയ്ത അവസ്ഥ. 1947 ജൂണ്‍ 26 മുതല്‍ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പക്ഷെ ഔപചാരികമായി അത് പിരിച്ചുവിട്ടില്ല. മുസ്്‌ലിം രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു മുസ്‌ലിംലീഗിന്റെ മരവിപ്പ്. പാക്കിസ്താന്‍ നിലവില്‍ വന്നതോടെ മുസ്‌ലിംലീഗിന്റെ പ്രധാന നേതാക്കളെല്ലാം അങ്ങോട്ടുപോയി.
അവശേഷിക്കുന്ന ഇന്ത്യന്‍ മുസ്്‌ലിംകളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് ആലോചിക്കാന്‍ ബംഗാളിലെ മുന്‍ പ്രധാനമന്ത്രിയും പ്രമുഖ മുസ്‌ലിംലീഗ് നേതാവുമായ എച്ച്.എസ് സുഹറവര്‍ദി കല്‍ക്കത്തയിലെ തന്റെ വസതിയില്‍ 1947 നവംബര്‍ 10,11 തിയ്യതികളില്‍ ഒരു കണ്‍വെന്‍ഷന്‍ വിളിച്ചു. മുസ്്‌ലിംലീഗ് പിരിച്ചുവിടുന്നു എന്ന് പ്രഖ്യാപിക്കലായിരുന്നു കണ്‍വെന്‍ഷന്റെ ഉദ്ദേശ്യം. പക്ഷെ അത് നടന്നില്ല. ‘മുസ്്‌ലിംലീഗ് പിരിച്ചുവിടുകയെന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ മരണവാറണ്ടില്‍ ഒപ്പുവെക്കലായിരിക്കും അതെന്ന്’ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ആ കണ്‍വെന്‍ഷനില്‍ പറഞ്ഞു. സുഹറവര്‍ദിയുടെ ഉദ്യമം വിജയിച്ചില്ല. പക്ഷെ മരവിച്ച് കിടന്ന മുസ്്‌ലിംലീഗിന്റെ നാഷണല്‍ കൗണ്‍സില്‍ ഉടനെ വിളിച്ചുകൂട്ടണമെന്ന് കല്‍ക്കത്താ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ അവസാനത്തെ നാഷണല്‍ കൗണ്‍സില്‍ 1947 ഡിസംബര്‍ 14ന് കറാച്ചിയില്‍ ചേര്‍ന്നു. ഇതിനകം മരിച്ചു കഴിഞ്ഞ മുസ്്‌ലിംലീഗിന്റെ ഉദകക്രിയകള്‍ നടത്താനാണ് അന്ന് നേതാക്കള്‍ കറാച്ചിയിലെത്തിയത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. കത്തിയെരിയുന്ന ചിതാഗ്‌നിയില്‍ നിന്നും ചിറകുവിരിച്ച് പറന്നുയരുന്ന ഏതോ ഈജിപ്ത്യന്‍ പക്ഷിയെ പോലെ മുസ്‌ലിംലീഗ് പുനര്‍ജനിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. ഇന്ത്യക്കും പാകിസ്താനുമായി രണ്ട് മുസ്‌ലിംലീഗുകള്‍ ഉണ്ടായി. പാകിസ്താന്‍ മുസ്‌ലിംലീഗിന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘ഇന്ത്യന്‍ മുസ്്‌ലിംലീഗിന്റെ’ കണ്‍വീനറായി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. സംഘടന വിഭജിക്കപ്പെട്ടതോടെ സര്‍വേന്ത്യാ മുസ്്‌ലിംലീഗിന്റെ ആസ്തിബാധ്യതകളും പങ്കുവെക്കപ്പെട്ടു. ആ വകയില്‍ മൂന്ന് കോടി ഉറുപ്പിക ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ടതായിരുന്നു. കറാച്ചിയിലെ ഹബീബ് ബാങ്കില്‍ സ്ഥിരനിക്ഷേപമായി കിടന്ന ആ സംഖ്യ കൊണ്ടു പോകാന്‍ ലീഗ് നേതാക്കള്‍ ഖാഇദെ മില്ലത്തിനോട് ആവശ്യപ്പെട്ടു. പക്ഷെ ലിയാഖത്ത് അലിഖാന്‍ എത്ര നിര്‍ബന്ധിച്ചിട്ടും ആ മൂന്ന് കോടി സ്വീകരിക്കാന്‍ ഇസ്മായില്‍ സാഹിബ് തയ്യാറായില്ല. ഇന്ത്യയില്‍ ലീഗ് ഉണ്ടാക്കാന്‍ പാകിസ്താനില്‍ നിന്ന് പണം കൊണ്ടുവന്നു എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമോ എന്ന ആശങ്കയാണ് ഖാഇദെ മില്ലത്തിനെ അലട്ടിയത്. ഇന്ത്യന്‍ മുസ്്‌ലിംലീഗിന് അവകാശപ്പെട്ട ആ മൂന്ന് കോടി രൂപ കറാച്ചി ബാങ്കില്‍ അവകാശിയെ തേടി കാത്തുകിടന്നു.
തലയില്‍ ദുര്‍വഹമായ ഭാരവും പേറി കൊണ്ട് വണ്ടിക്കൂലിക്ക് പോലും കാശ് തികയാതെ ഖാഇദെമില്ലത്ത് ഇന്ത്യയില്‍ തിരിച്ചെത്തി. ഇനിയെന്ത് എന്ന ആശങ്കയുമായി ആപത്തുകള്‍ പതിയിരിക്കുന്ന ചുഴികളില്‍ അവധൂതനെ പോലെ അദ്ദേഹം അലഞ്ഞുനടന്നു. ഇന്ത്യയില്‍ മുസ്്‌ലിംലീഗ് രൂപീകരിക്കണമെന്ന ആശയവുമായി അദ്ദേഹം പല വാതിലുകള്‍ മുട്ടിനോക്കി. ഇത് മണത്തറിഞ്ഞ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ മദിരാശിയിലെത്തി ഖാഇദെ മില്ലത്തിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. മുസ്‌ലിംലീഗ് വീണ്ടും രൂപീകരിക്കരുതെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ഉപദേശം. ഖാഇദെമില്ലത്ത് ആ ഉപദേശത്തെ നിരാകരിച്ചു. അപ്പോള്‍ മൗണ്ട് ബാറ്റണ്‍ പറഞ്ഞു. ‘ഇത് പ്രധാനമന്ത്രിയുടെ നിര്‍ദേശമാണ്.’ ആ വാക്കുകള്‍ക്ക് ഭരണകൂട ഭീകരതയുടെ ചുവയുണ്ടായിരുന്നു.
പിന്നീട് വന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു ഫോണ്‍ വിളിയായിരുന്നു. പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു 1948 ഫെബ്രുവരിയില്‍ ഇസ്മായില്‍ സാഹിബിനെ ചര്‍ച്ചക്ക് ക്ഷണിച്ചു. മുസ്്‌ലിംലീഗ് ഉണ്ടാക്കിയാലുള്ള ഭവിഷ്യത്തുക്കളെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്. പഞ്ചാബിലും ബംഗാളിലും ജീവനോടെ ചുട്ടുകരിക്കപ്പടുന്ന മുസ്്‌ലിം ജനസഹസ്രങ്ങളുടെ ദീനരോദനം ഖാഇദെമില്ലത്ത് പ്രധാനമന്ത്രിയുടെ ചെവിയിലെത്തിച്ചു. ഖാഇദെമില്ലത്ത് ആവശ്യപ്പെടുന്ന മുസ്്‌ലിം താത്പര്യത്തിന് വേണ്ട എല്ലാ കാര്യങ്ങളും ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതി ചേര്‍ക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. ആ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും തങ്ങള്‍ക്ക് ഒരു സംഘടന ആവശ്യമില്ലേ എന്നായിരുന്നു ഖാഇദെമില്ലത്തിന്റെ പ്രതിവചനം.
(തുടരും)
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF8 hours agoമക്കമദീന ഹൈവേയില് ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്ക്കെതിരായ കേസ് പിന്വലിക്കാന് യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്ത്ഥികള് ഉള്‍പ്പെടെ അഞ്ചുപേര് അറസ്റ്റില്
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില് സ്ഥാനാര്ത്ഥി നിര്ണയത്തില് അവഗണിക്കപ്പെട്ടതില് മനംനൊന്ത് ആര്എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്ത്തകയെ പീഡിപ്പിക്കാന് ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
-
Video Stories20 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
News2 days agoസൂപ്പര് ലീഗ് കേരള: കൊച്ചിക്ക് തുടര്ച്ചയായ ഏഴാം തോല്വി; തിരുവനന്തപുരം കൊമ്പന്സ് ഏക ഗോളിന് വിജയം

