Video Stories
ഗ്രാമീണ ശൈലിയും പരസ്യ ശാസനയും
ശാരി പിവി
വാമൊഴിയും വരമൊഴിയും ഒന്നുമല്ലാതെ സാക്ഷാല്‍ ഇടുക്കിക്കാരന് മണി തയാറാക്കിയ നാടന്‍ മൊഴികള്‍ നാട്യമില്ലാതെ അവതരിപ്പിച്ചതിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പേ ടിയാനെ പരസ്യമായി ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. നാളിതുവരെ മണ്ണിന്റെ മണമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ മണി പറഞ്ഞതത്രയും നാടന്‍ പ്രയോഗങ്ങളായിരുന്നെന്ന് മൊഴിഞ്ഞ പാര്‍ട്ടി ഇരുട്ടി വെളുത്തപ്പോഴേക്കും പ്ലേറ്റ് മാറ്റിയടിച്ചു. സ്ത്രീകളോട് സഹാനുഭൂതി മാത്രം കാണിക്കുന്ന, ഒരു തെറ്റും ചെയ്യാത്ത ആശാനെ മാധ്യമ കൊഞ്ഞാണന്മാരുടെ മുട്ടുന്യായം കേട്ട് അങ്ങനെ വെറുതെ ശാസിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. മണി സി.പി.എമ്മിന്റെ നേതാവാണ്, വെറും നേതാവ് മാത്രമല്ല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടിയുടെ യശസ്സിന് മങ്ങലേല്‍പ്പിക്കുന്നതായതിനാലാണ് പരസ്യശാസന നല്‍കിയതെന്നാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്. ശാസന മണിക്കും മറ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും തിരുത്തലുകള്‍ വരുത്താനുള്ള മുന്നറിയിപ്പാണു പോലും. പാര്‍ട്ടി ഒരംഗത്തിനെതിരെ നടപടി എടുക്കുന്നത് തിരുത്തലുകള്‍ വരുത്താനാണത്രേ!. ഇങ്ങനെ തിരുത്തി വന്നവര്‍ എത്രയുണ്ടെന്നതിന് പാര്‍ട്ടിക്ക് കൃത്യമായ കണക്കുകള്‍ ഒന്നുമില്ലെങ്കിലും ഇ.എം.എസ് മുതല്‍ നായനാര്‍ വരെ താക്കീതിനോ ശാസനകള്‍ക്കോ വിധേയരായിട്ടുണ്ടെന്നതാണ് മണിക്കും ഒപ്പം പാര്‍ട്ടിക്കുമുള്ള ആശ്വാസം. എന്നാല്‍ അവരാരും പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ ഗ്രാമീണ ശൈലി നടത്തിയതായി അറിവുമില്ല. പിന്നെ പറഞ്ഞ് വരുമ്പോള്‍ എല്ലാം പറയണമല്ലോ പാര്‍ട്ടിക്ക് എവിടേയും ഇരുത്താന്‍ ഇടമില്ലാഞ്ഞിട്ട് കാസ്ട്രോയാക്കി ഭരണ പരിഷ്കാരത്തിന് നിയോഗിച്ച വി.എസും പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് പാമ്പും കോണിയും കളി പോലെ കേറി ഇറങ്ങിക്കളിക്കുന്ന പിണറായിയും പി.ബിയില്‍ നിന്ന് പുറത്തിരുന്ന ചരിത്രവും സെക്രട്ടറി മണിയെ ന്യായീകരിക്കാന്‍ നിരത്തിയിട്ടുണ്ട്. പിന്നെ എല്ലാ ശാസനയും പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നതാണ് ഒരു ആശ്വാസം. മണി രാജിവെക്കണമെന്നത് പ്രതിപക്ഷത്തിന്റെ രാമുവാണത്രേ (രാഷ്ട്രീയ മുദ്രാവാക്യം= രാമു) അത് മണിയുടെ വാക്കു പോലെ തന്നെ മറ്റേ പണിയാണല്ലോ. അപ്പോള്‍ പിന്നെ അത് അംഗീകരിക്കാനൊക്കുമോ ഇല്ല പകരം ശാസന തന്നെ. അല്ലേലും പാര്‍ട്ടിയുടെ പരസ്യ ശാസന എന്നാല്‍ വല്യക്കാട്ട് ഏര്‍പ്പാടൊന്നുമല്ലെന്ന് അരിയാഹാരം തിന്നുന്ന ആര്‍ക്കും അറിയാം. മണിയാശാനെ നേരിട്ട് ശാസിക്കാതെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്ന പരസ്യ ശാസന നാട്ടുകാരെ അറിയിക്കുക എന്നാതാണല്ലോ പാര്‍ട്ടി തന് കലാപരിപാടി. ഇടുക്കിയില്‍ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ജീവിച്ചിരിക്കുന്നവരില്‍ ബുദ്ധി ജീവി പട്ടവുമൊക്കെയുള്ള താത്വിക ആചാര്യനായ മണിയാശാനെ സിന്‍ഡിക്കേറ്റ് ബൂര്‍ഷ്വാ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നാലും ഇങ്ങനെ ശാസിക്കേണ്ടിയിരുന്നില്ല. സംഗതി മുഹമ്മദലിയെ കേരള താരമൊക്കെയാക്കി തിളങ്ങി നിന്ന ജയരാജ സഖാവ് സ്വന്തക്കാര്‍ക്ക് വേണ്ടി അല്പം നിയമനം നല്കിയ വകയില്‍ പുറത്തായപ്പോള്‍ ശിക്കാരി ശംഭുവിനെ പോലെ കിട്ടിയ മന്ത്രിപ്പണിയാണെങ്കിലും, ഹൊ…എന്നാ കുറ്റമാ ടിയാന് ചെയ്തത്. ഗ്രാമീണ ശൈലി ഒരു തെറ്റൊന്നുമല്ലല്ലോ ഹൊ…അല്ലേലും ഈ പാര്‍ട്ടിയെ കുറിച്ച് മാലോകര്‍ക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലല്ലോ. പറയലും തിരുത്തലുമായി നടക്കുന്ന സംസ്ഥാന സെക്രട്ടറി മുതല്‍ ലോക്കല്‍ സെക്രട്ടറി വരെയുള്ള ലൊട്ടു ലൊടുക്കു നേതാക്കള്‍ വരെ എന്തു പറഞ്ഞാലും അത് പാര്‍ട്ടി ഇടപെട്ട് തിരുത്തിക്കും. പക്ഷേ പറഞ്ഞത് മണിയാണെങ്കില്‍ ടിയാന് പറഞ്ഞത് തിരുത്താന്‍ പാര്‍ട്ടി പോലും മിനക്കെടില്ലെന്നതാണ് ഇപ്പോഴത്തെ ഒരിത്. അങ്ങ് ഇടുക്കിയില്‍ പാര്‍ട്ടിയെന്നാല്‍ മണിയും മണിയെന്നാല്‍ പാര്‍ട്ടിയുമാണല്ലോ. ശൈലി മാറ്റാന്‍ തനിക്കും തന്റെ വാക്ക് മാറ്റാന്‍ പാര്‍ട്ടിക്കും കഴിയില്ലെന്നത് ഇരു കൂട്ടര്‍ക്കും നല്ല പോലെ അറിയാം. പിന്നെ മാധ്യമ പ്രവര്‍ത്തകരെ നാല് ചീത്ത പറയുന്നത് പാര്‍ട്ടിയും ആഗ്രഹിച്ചു കൊണ്ടാണല്ലോ. സഹോദരനും സഹോദര പുത്രന്‍മാരുമാരും വകയിലെ കുടുംബക്കാരുമൊക്കെ ഭൂമി കൈയ്യേറിയതും ഒഴിപ്പിക്കാന്‍ ചെന്ന ഉദ്യോഗസ്ഥരുടെ മറ്റേ പരിപാടി വിളിച്ചു പറയുന്നതുമൊക്കെ നാട്ടു പ്രയോഗമായതിനാല്‍ വിശാല മനസ്കരുടെ പാര്‍ട്ടി അങ്ങനങ്ങ് ക്ഷമിച്ചിരിക്കുന്നു. പിന്നെ മേപ്പടിയാന്റെ ഗ്രാമീണ ശൈലിയില്‍ നാല് അസ്സല് കീറ് കേട്ടാലെന്താ, അഭിഭാഷകര്‍ കോടതി വളപ്പില്‍ പഞ്ഞിക്കിട്ടിട്ടു പോലും കിട്ടാത്ത സഹാനുഭൂതി ഹൈക്കോടതി പോലും മാധ്യമ പ്രവര്‍ത്തകരോട് കാണിച്ചല്ലോ. ഇതിനൊക്കെ മണി വെപ്രാളം തന്നെ വേണ്ടി വന്നു. സംഗതി ഇവ്വിധം മണിപ്രവാളം കേരളം കീഴടക്കുന്നതിനിടെ എല്ലാം ശരിയാക്കുന്ന ടീം ഒടുവില്‍ ആശാനും ഉപദേശകനെ വെക്കുകയാണ് പോലും. ഈ സര്‍ക്കാറില്‍ ഒരു ഉപേക്ഷയുമില്ലാതെ ലഭ്യമാകുന്ന ഏക സാധനമായ ഉപദേശകന് മണി മന്ത്രിക്കും ലഭിക്കാന്‍ പോവുകയാണത്രേ!. ഹൊ.. ഹ… കോപ്പ്… തുടങ്ങിയ ഗ്രാമീണ നിഷ്കളങ്ക പദങ്ങള്‍ ഉപയോഗിച്ച് തുടങ്ങുന്ന മണി വര്‍ണന അവസാനിപ്പിച്ച് പണ്ഡിതോചിതമായി ഇനി പ്രസംഗങ്ങളും വാര്‍ത്തകളും മന്ത്രിക്കു വേണ്ടി ഉപദേശകന് എഴുതി തയാറാക്കി നല്‍കുമെന്നാണ് പാര്‍ട്ടി പട്ടാള കോടതിയില്‍ നിന്നും അറിയാന്‍ പറ്റുന്നത്. ഇനി ഇതും പാഴായാല്‍ ഉപദേശകരെ ഉപദേശിക്കാന്‍ ഒരു ഉപദേശകനെ കൂടി നിയമിക്കുമോ ആവോ?.
………………………………………………….
മുഖ്യമന്ത്രിയുടെ ചങ്കിന്റെ എണ്ണം പറഞ്ഞ് മേനി നടിച്ചിരുന്ന സി.പി.എമ്മുകാരെ കത്രികപ്പൂട്ടിട്ട് കുരുക്കിയിരിക്കുകയാണ് മൂപ്പിളമത്തര്‍ക്കത്തില്‍ സി.പി.ഐ. പഴകും തോറും വീര്യം കൂടുമെന്നറിയാത്ത മുഖ്യന് പിണറായി പെരുമാറുന്നത് ഏകാധിപതിയെപ്പോലെയെന്നാണ് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കേട്ടത്. ഏകാധിപതി എന്നൊക്കെ പറയുമ്പോ ഹിറ്റ്ലറും മുസോളിനിയും സ്റ്റാലിനുമൊക്കെ പെടുമെന്ന് സി.പി.ഐക്കാര്‍ക്ക് നന്നായി അറിയാം. മുഖ്യന്റെ പെരുമാറ്റം തിരുത്താന്‍ ഇടപെടണമെന്നാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്നവരുടെ ആവശ്യം. അല്ലേലും ഈ സി.പി.എമ്മുകാരെ വെറുതെ വിടാന്‍ സി.പി.ഐക്കാര്‍ക്ക് പറ്റില്ലല്ലോ?. സി.പി.എം സംസ്ഥാന സമിതിയില്‍ കാനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍ മറുപടി കുറിക്കു കൊള്ളുന്ന വിധം വേണമല്ലോ. ഇനിയിപ്പോള്‍ ടാറ്റക്കു വേണ്ടി ടാറ്റ കൊടുത്തത് ആരെന്നതാണ് അണ്ടിയും മാങ്ങയും തമ്മിലുള്ള മൂപ്പിളമയിലെ പ്രധാന പ്രശ്നം. ടാറ്റക്കുവേണ്ടി നിലകൊണ്ടത് സി.പി.എമ്മാണെന്ന് സാക്ഷാല്‍ ബംഗാളിനെ കൂട്ടു പിടിച്ച് സി.പി.ഐക്കാര്‍ പറയുന്നു. ബംഗാളെന്ന് കേട്ടാല്‍ തന്നെ ചോര തിളക്കുന്നതിനു പകരം കണ്ണില്‍ നിന്നും പൊന്നീച്ച പറക്കുന്ന സി.പി.എമ്മിന് മുറിവില്‍ ഉപ്പു തേച്ച് പിടിപ്പിച്ച് സി.പി.ഐക്കാര്‍ തങ്ങളാലാവും വിധം കൊഴുപ്പിക്കുന്നുണ്ട്. അല്ലേലും തെറ്റുകളില്‍ നിന്നും പാഠം പഠിച്ച പാര്‍ട്ടിയാണല്ലോ കാനം സഖാവിന്റേത്. ബംഗാളില്‍ കോണ്‍ഗ്രസുകാരുടെ തോളില്‍ കയ്യിട്ട് നടന്നിട്ട് കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കികാട്ടി ആരും ഭയപ്പെടുത്തേണ്ടെന്നാണ് കാനം സഖാവ് പറയുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയവരും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് സ്പീക്കറായവരും ചുപ് രഹോ അല്ല പിന്നെ.
ലാസ്റ്റ് ലീഫ്:
കോണ്‍ഗ്രസുമായി കൂട്ടു കൂടാന്‍ ബംഗാളില്‍ യാതൊരു തടസവുമില്ലെന്ന് സംസ്ഥാന സി.പി.എം സെക്രട്ടറി. നോട്ടയോട് ഏറ്റുമുട്ടി മടുത്തുവെന്ന് സാരം.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india4 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF17 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
News5 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

