കമല്‍ഹാസന്റെ വിശ്വരൂപം-2ന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ഉലകനായകന്‍ കമല്‍ഹാസനാണ് പോസ്റ്റര്‍ വ്യക്തഗത ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്ററിനോടൊപ്പം എന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും സ്‌നേഹപൂര്‍വം എന്നും കുറിച്ചിരിക്കുന്നു.

വലത് കൈ നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന നായകന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഇന്ത്യാ ഗേറ്റ് പശ്ചാത്തലത്തില്‍ കാണുന്ന പോസ്റ്ററില്‍ ത്രിവര്‍ണ പതാക നെഞ്ചോട് പറ്റിപ്പിടിച്ച് പാറിക്കളിക്കുന്നതായി കാണാം. പോസ്റ്ററിലെ ചിത്രത്തില്‍ മുഖത്ത് മുറിവ് പറ്റിയ രീതിയിലാണുള്ളത്.

കമല്‍ഹാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന വിശ്വരൂപം-2 രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ സി.ചാരുഹാസനുമാണ് നിര്‍മിച്ചിരിക്കുന്നത്.