Video Stories
വര്‍ഗീയത കൊണ്ട് വയറുനിറയില്ല
ഇന്ത്യാരാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുയാണെന്ന് നാമൊക്കെ പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യഘട്ടത്തില്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണനടപടികള്‍ ഇതിലേക്ക് വഴിവെച്ചതായി സാമ്പത്തികവിദഗ്ധരുള്‍പ്പെടെ പലരും ചൂണ്ടിക്കാട്ടിയതാണ്. കേന്ദ്രസര്‍ക്കാര്‍രേഖകള്‍ പോലും ഇക്കാര്യം പലപ്പോഴായി ശരിവെച്ചതുമാണ്. നൂറ്റിമുപ്പതുകോടിയോളം വരുന്ന ജനതയാകട്ടെ, തങ്ങളകപ്പെട്ട കടുത്ത ജീവിതപ്രയാസത്തെക്കുറിച്ച് ഒരുവിദഗ്ധന്റെയും സഹായമില്ലാതെതന്നെ ഇത് സ്വാനുഭവത്തിലൂടെ പഠിച്ചു. അപ്പോഴൊക്കെയും അത്തരമൊരു സാമ്പത്തിക സ്ഥിതിവിശേഷമില്ലെന്നും പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും രാജ്യം പടിപടിയായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു മോദിസര്‍ക്കാരും ബി.ജെ.പിയും അവകാശപ്പെട്ടിരുന്നത്. എന്നാലിതാ രണ്ടാമത് മോദിസര്‍ക്കാര്‍ അധികാരമേറ്റ് മൂന്നുമാസംപിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ആസൂത്രണ ഏജന്‍സിയായ നീതിആയോഗ് തന്നെ സുവ്യക്തമായി ചിലകാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. വ്യാഴാഴ്ച നീതിആയോഗിന്റെ വൈസ്‌ചെയര്‍മാന്‍ രാജീവ്കുമാര്‍ നടത്തിയ പ്രസ്താവന രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അതീവഗുരുതരമായ പ്രതിസന്ധിയിലേക്കാണ് വിരല്‍ചൂണ്ടിയിരിക്കുന്നത്. ഇതിനുപിന്നാലെ ധനമന്ത്രി നിര്‍മലസീതാരാമനും ഇന്നലെ ചില ന്യായീകരണങ്ങളുമായി രംഗത്തുവന്നിരിക്കുന്നു. സ്വന്തംവീഴ്ചകള്‍ മറച്ചുവെക്കാന്‍ ആഗോളമാന്ദ്യത്തെയാണ് നിര്‍മല കുറ്റപ്പെടുത്തുന്നത്.
രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്നും കഴിഞ്ഞ 70കൊല്ലത്തിനിടെ ഉണ്ടാകാത്ത തരത്തിലുള്ള സാമ്പത്തികപ്രതിസന്ധിയാണിതെന്നും അസാധാരണമായ നടപടികള്‍ കൊണ്ടുമാത്രമേ ഇതിനെ മറികടക്കാനാകൂ എന്നും രാജീവ്കുമാര്‍ പറയുന്നു. ‘വ്യവസായ മേഖലയില്‍ ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളത്. എല്ലാവരും പണം കെട്ടിപ്പിടിച്ചിരിക്കുകയാണ്. സ്വകാര്യ സംരംഭകരില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്’- അദ്ദേഹം ന്യൂഡല്‍ഹിയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. 2014 കാലത്ത് ബാങ്കുകള്‍ മുന്‍പിന്‍നോക്കാതെ വായ്പനല്‍കിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് രാജീവ്കുമാറിന്റെ വാദം. എന്നാല്‍ ഇത് പ്രശ്‌നത്തെ ചുരുക്കിക്കാട്ടുന്നതിന് തുല്യമാണ്. കഴിഞ്ഞ എഴുപതുകൊല്ലത്തിനിടെ ഉണ്ടാകാത്ത സാമ്പത്തിക പ്രതിസന്ധിയെന്നുവെച്ചാല്‍ സ്വാതന്ത്യംനേടി ഇന്ത്യന്‍ജനത നേരിട്ട് ഭരിക്കാന്‍ തുടങ്ങിയതുമുതലുള്ള പ്രതിസന്ധിയെന്നാണ് അര്‍ത്ഥം. അതായത് മുന്‍കാലസര്‍ക്കാരുകളൊന്നും വരുത്താത്ത അതിവിപുലമായതും അഗാധവുമായ പ്രതിസന്ധിയെയാണ് മോദിസര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് വരുത്തിവെച്ചിരിക്കുന്നതെന്ന് പറയുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക ഏജന്‍സിതന്നെയാണ്.
അതും പ്രധാനമന്ത്രി അധ്യക്ഷനായ സമിതി. തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ അതിന്റെ പൂര്‍ണബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയുണ്ടായി. ഇത്തരമൊരു കൊടിയ സാമ്പത്തിക പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് തുറന്നുപറയാനുള്ള ആര്‍ജവം അതില്‍ മോദിയോ ധനമന്ത്രിയോ കാട്ടിയില്ല. പുറത്തുവന്ന റിപ്പോര്‍ട്ട്പ്രകാരം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചാനിരക്ക് അഞ്ചുവര്‍ഷത്തെ ഏറ്റവുംകുറഞ്ഞ നിരക്കായ 6.8 ശതമാനമായാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നാലുശതമാനത്തിലേക്ക് എത്തുമെന്നാണ് പുതിയവിവരം. ഏഴുമുതല്‍ എട്ടുവരെ ശതമാനം വളര്‍ച്ചാനിരക്ക് രാജ്യംനേടുമെന്ന മോദിസര്‍ക്കാരിന്റെ അവകാശവാദത്തിനുള്ള തിരിച്ചടിയാണ് ഇത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ച ബജറ്റില്‍ വളര്‍ച്ചാനിരക്ക് 7.5 ശതമാനമാകുമെന്ന് പറഞ്ഞതും കാണാതിരുന്നുകൂടാ. വ്യാവസായിക ഉല്‍പാദനം കുത്തനെ ഇടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനമടക്കമുള്ള വ്യാപാരമേഖലയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ പത്തുശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. തൊഴിലില്ലായ്മാനിരക്ക് കഴിഞ്ഞ നാല്‍പതുകൊല്ലത്തിന് മുമ്പിലെ അവസ്ഥയിലേക്ക് കൂപ്പുകുത്തിയതായി വെളിപ്പെടുത്തിയത് സര്‍ക്കാര്‍ഏജന്‍സി തന്നെയാണ്. ഈ വിവരം പൂറത്തുവിടാതിരുന്ന് സര്‍ക്കാര്‍ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയുമുണ്ടായി.
മോദിസര്‍ക്കാരിന്റെ വലിയ നേട്ടമായി കൊട്ടിഘോഷിച്ചതായിരുന്നു ആദ്യസര്‍ക്കാരിന്റെ രണ്ടാംവര്‍ഷം നടപ്പാക്കിയ നോട്ടുനിരോധനം. രാജ്യത്തിന്റെ സാമ്പത്തികരംഗം ഇതിലൂടെ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കാനാണ് 1000, 500 നോട്ടുകള്‍ റദ്ദാക്കി പുതിയ രണ്ടായിരംരൂപയുടെ നോട്ടുകള്‍ പുറത്തിറക്കിക്കൊണ്ടുള്ള മോദിയുടെ നേരിട്ടുള്ള പ്രഖ്യാപനം. എന്നാല്‍ റദ്ദാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചുവന്നുവെന്നും നടപടികൊണ്ട് ദോഷമല്ലാതെ രാജ്യത്തിന് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടായില്ലെന്നും വ്യക്തമായി. ജനങ്ങളെ ബന്ധികളാക്കിക്കൊണ്ട് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനെ പോലുള്ള ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയെങ്കിലും കള്ളപ്പണം തിരിച്ചുപിടിക്കുന്നതിലൂടെ രാജ്യം കുതിപ്പിലേക്ക് തിരിച്ചുവരുമെന്നായിരുന്നു മോദിയുടെവാദം. പദ്ധതി പരാജയപ്പെട്ടാല്‍ തന്നെ തൂക്കിക്കൊല്ലാമെന്നുവരെ പറയാന്‍ മോദി കാട്ടിയ ആര്‍ജവം ഇന്ന് അദ്ദേഹം തുടരുന്ന മൗനകമ്പളത്തിലൂടെ പരിഹാസ്യമായി മാറിയിരിക്കുന്നു. ഈ വിഡ്ഢിത്തത്തിന് തൊട്ടുപിറകെയായിരുന്നു രാജ്യത്താകെ ഏകീകൃതനികുതി വ്യവസ്ഥകൊണ്ട് പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം എന്നപേരില്‍ ചരക്കുസേവനനികുതി അടിച്ചേല്‍പിച്ചത്. ഇതിലൂടെ സ്വതവേ ദുര്‍ബല, കൂടാതെ ഗര്‍ഭിണിയും എന്ന അവസ്ഥയിലേക്ക് രാജ്യം മാറി. ഏറ്റവും പുതിയവിവരമനുസരിച്ച് മാരുതി, പാര്‍ലെ തുടങ്ങി വന്‍കിട വ്യവസായശാലകള്‍പോലും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്.
ഏതൊരു സര്‍ക്കാരിന്റെയും ഏറ്റവുംവലിയ ഉത്തരവാദിത്തം ജനങ്ങളുടെ ജീവനുംസ്വത്തും സംരക്ഷിക്കുകയും അവരുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തിയില്ലെങ്കിലും കുറഞ്ഞത് തകര്‍ക്കാതിരിക്കുകയെങ്കിലും ചെയ്യുകഎന്നതാണ്. ജനങ്ങളെ മത-ജാതി-ഭാഷാപരമായി തമ്മിലടിപ്പിക്കുന്ന ഭരണകൂടത്തിന്റെ ആളുകള്‍ക്ക് നാടും ജനങ്ങളും നേരിടുന്ന കൊടിയപ്രയാസത്തെക്കുറിച്ച് തെല്ലും ആശങ്കയില്ലെന്നതാണ് സത്യത്തില്‍ നാമോരോരുത്തരെയും ഞെട്ടിപ്പിക്കുന്നത്. അതിസമ്പന്നരുടെ കൈകളില്‍ രാജ്യസമ്പത്തിനെ ഏല്‍പിച്ചുകൊടുത്തവര്‍ ജീവിതപ്രയാസങ്ങള്‍ മറക്കാന്‍ ജനങ്ങളില്‍ മയക്കുമരുന്നുപോലെ ജാതിമതവര്‍ഗീയത കുത്തിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കാതെ ഈകുരുക്കില്‍നിന്ന് അവരെ എത്രയുംപെട്ടെന്ന് രക്ഷപ്പെടുത്തിയേ തീരൂ.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

