കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ആവിഷ്‌കാര സ്വാതന്ത്ര്യം സമൂഹത്തിന് അപകടകരമാകരുത്.ചുവരിലെഴുതിയ ഭാഷയും ആശയും പ്രധാനപ്പെട്ടതാണ്. അത് നല്ലതാകണം. ഭാഷ ക്യാംപസിന് ചേരാത്തതാണ്. അതിനാലാണ് പ്രിന്‍സിപ്പല്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കേളജിലെ പൊതുമുതല്‍ നശിപ്പിച്ചെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പ്രചാരണം നടത്തിയെന്നും കാണിച്ചാണ് മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി നല്‍കിയത്.