സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പൊതുജനം സഹായിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.സ്‌കൂള്‍ ബസ് വിഷയം സംബന്ധിച്ച് ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി.പി.ടി.എ ഫണ്ട് കുറവുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അറ്റകുറ്റപ്പണിക്ക് പൊതുജനം സഹായിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടത്.
അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസും പരിഗണനയിലുണ്ട് എന്നും മന്ത്രി അറിയിച്ചു. അതെസമയം സ്‌കൂള്‍ തുറന്നാലും വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് തുടരും.