തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ഏഴിന് കൊട്ടിക്കലാശമില്ലാതെ പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

957 സ്ഥാനാര്‍ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. ഇവരില്‍ ആര് നിയമസഭയിലെത്തുമെന്ന വിധി നിര്‍ണയം നടത്താന്‍ രണ്ടുകോടി എഴുപത്തിനാല് ലക്ഷം വോട്ടര്‍മാരും കേരളത്തിലുണ്ട്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്.

ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കാനാണ് മൂന്ന് മുന്നണികളും ഒരുങ്ങുന്നത്.