Connect with us

Environment

വളവു തിരിഞ്ഞപ്പോള്‍ ബൈക്കിന് മുന്നില്‍ കാട്ടാന; ഭയന്ന് നിലത്തുവീണ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍ ആനയിറങ്കലിന് സമീപത്തുവച്ച് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം

Published

on

മൂന്നാര്‍: ബൈക്ക് യാത്രികന്‍ കാട്ടാനയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ ആനയിറങ്കലിന് സമീപത്തുവച്ച് ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. മൂന്നാര്‍ ഭാഗത്തു നിന്നും പൂപ്പാറയിലേക്ക് എത്തിയതായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാര്‍. ആനയിറങ്കല്‍ ഡാമിന് സമീപത്തുവച്ചാണ് ഇവര്‍ ആനയുടെ മുന്നിലകപ്പെട്ടത്. ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോഴാണ് കാട്ടാനയെ മുന്നില്‍ കണ്ടത്. പെട്ടെന്നുള്ള അമ്പരപ്പില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ഇരുവരും റോഡിലേക്ക് വീണു. ഇതുകണ്ട ആന ഇവര്‍ക്കരികിലേക്കെത്തി. റോഡിന്റെ മറുവശത്തുണ്ടായിരുന്നവര്‍ ശബ്ദമുണ്ടാക്കിയതൊടെ, ആന റോഡിന്റെ വലതുവശം ചേര്‍ന്ന് നടന്നുപോയി. റോഡില്‍ വീണ ബൈക്ക് യാത്രക്കാര്‍ അപ്പോഴേക്കും ഓടി രക്ഷപ്പെട്ടിരുന്നു.

Environment

മൂന്നാറിൽ അതിശൈത്യം; സീസണിൽ ആദ്യമായി താപനില പൂജ്യം ഡിഗ്രിയിൽ

ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

Published

on

സ‍ഞ്ചാരികൾ കാത്തിരുന്ന അതിശൈത്യം മൂന്നാറിൽ തിരിച്ചെത്തി. ഇന്നലെ പുലർച്ചെയാണു താപനില പൂജ്യത്തിലെത്തിയത്. ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലാണു പൂജ്യം ഡിഗ്രി സെൽഷ്യസ്‌ രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്.

മൂന്നാർ ടൗൺ, നല്ലതണ്ണി, നടയാർ എന്നിവിടങ്ങളിൽ 4 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പുലർച്ചെ രേഖപ്പെടുത്തിയത്. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളിൽ 2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

താപനില പൂജ്യത്തിലെത്തിയതിനെ തുടർന്നു ഗുണ്ടുമല അപ്പർ ഡിവിഷൻ, കടുകുമുടി എന്നിവിടങ്ങളിലെ പുൽമേടുകളിൽ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു.

മൂന്നാറിൽ സാധാരണ ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാലം ഇത്തവണ ഏറെ വൈകി ജനുവരി അവസാനമാണു തീവ്രമായിരിക്കുന്നത്. വരുംദിവസങ്ങളിൽ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുമെന്നാണു പ്രതീക്ഷ.

Continue Reading

business

മുട്ടില്‍ മരം മുറി കേസ്: 8 കോടി പിഴ ഈടാക്കാന്‍ റവന്യൂ വകുപ്പ്; മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും നോട്ടീസ്

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക

Published

on

മുട്ടില്‍ മരം മുറി കേസില്‍ പിഴ ഈടാക്കാന്‍ നടപടികള്‍ തുടങ്ങി റവന്യൂ വകുപ്പ്. മരം മുറിച്ചവര്‍ക്കും സ്ഥലം ഉടമകള്‍ക്കും വകുപ്പ് നോട്ടീസ് അയച്ചു. ഇവരില്‍ നിന്നു 8 കോടി രൂപ പിഴ ഈടാക്കാനുള്ള നടപടികളാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്. 35 കേസുകളിലാണ് ഇത്രയും രൂപ പിഴയായി ഇടാക്കുക. പ്രതി റോജി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവര്‍ പിഴയൊടുക്കണം. ഇവരെ കേസില്‍ നിന്നു ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കേണ്ടി വരും.

മുറിച്ചു കടത്തിയ മരത്തിന്റെ മൂന്നിരട്ടി വരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിലെ നിര്‍ദ്ദേശം. അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 27 കേസുകളിലെ വില നിര്‍ണയം അവസാന ഘട്ടത്തിലാണ്. ആന്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസ് അയക്കുമെന്നു റവന്യൂ വകുപ്പ് വ്യക്തമാക്കി.

ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം പട്ടയ ഭൂമിയില്‍ ഉടമകള്‍ നട്ടു വളര്‍ത്തിയ ചന്ദനമൊഴികെയുള്ള മരങ്ങള്‍ ഉടമകള്‍ക്ക് മുറിച്ചു മാറ്റാന്‍ അനുവാദം നല്‍കുന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു മരങ്ങള്‍ മുറിച്ചുമാറ്റിയത്.

300 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സംരക്ഷിത മരങ്ങളടക്കമാണ് മുറിച്ച് മാറ്റിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ഡിഎന്‍എ പരിശോധന ഫലവും അടുത്തിടെ പുറത്തു വന്നിരുന്നു.

Continue Reading

Environment

ഡൽഹിയിലും കശ്മീരിലും ഭൂചലനം

Published

on

ഉത്തരേന്ത്യയില്‍ ഭൂചലനം. കിഴക്കന്‍ ജമ്മു കശ്മീരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുശേഷം ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും പാക്കിസ്ഥാനിലെ ലാഹോറിലും പ്രകമ്പനമുണ്ടായി.

ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമുണ്ടായ ഭൂചലനം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ ഇളകുന്നതിന്റെ വിഡിയോകള്‍ നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കഴിഞ്ഞ മാസവും ഡല്‍ഹിയില്‍ ഭൂചലനമുണ്ടായിരുന്നു.

Continue Reading

Trending