Connect with us

kerala

2023 ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളവും

ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയ ഏക സംസ്ഥാനമാണ് കേരളം.

Published

on

ഈ വര്‍ഷം നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളവും. ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പരാമര്‍ശം.

ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബര്‍ പാര്‍ക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്ലന്‍ഡിലെ കില്‍മാര്‍ട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡുമാണ്.

ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയ ഏക സംസ്ഥാനമാണ് കേരളം. കുമരകം, മറവന്‍തുരുത്ത് എന്നീ പ്രദേശങ്ങളെ കുറിച്ചുള്ള പ്രത്യേക പരാമര്‍ശവും ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്. കടല്‍ത്തീരങ്ങള്‍, കായലുകള്‍, രുചികരമായ പാചകരീതികള്‍ തുടങ്ങി സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവയ്ക്ക് പ്രസിദ്ധമാണ് കേരളം എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെല്ലാം പുറമേ ഹില്‍ സ്റ്റേഷനുകള്‍, വ്യാപാര നഗരങ്ങള്‍, ഗ്രാമങ്ങള്‍ തുടങ്ങിയ വിനോദസഞ്ചാരികളെ ശ്രദ്ധ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകള്‍ കേരളത്തില്‍ലുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ കയറി അക്രമം; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്‍, രോഹിത്, ഇബ്‌നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.

Published

on

പാലക്കാട്: വണ്ടാഴിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വീടുകയറി അക്രമിച്ചെന്ന ഗുരുതര ആരോപണത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മംഗലംഡാം പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ സുബിന്‍, രോഹിത്, ഇബ്‌നു സെയ്ദ് എന്നിവരാണ് കേസിലെ പ്രതികള്‍.

മാരകായുധങ്ങളുമായി വീട്ടില്‍ കയറി അതിക്രമം നടത്തിയതായാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. വീട്ടിലെ സ്ത്രീകളെ ആക്രമിച്ച് കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയതായും കുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു.

വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ 11-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സജിത വിപിന്റെ വസതിയിലേക്കാണ് ഇന്ന് രാവിലെ 10 മണിയോടെ സംഘം ചേര്‍ന്ന് ആക്രമണം നടന്നത്. സജിതയുടെ ഭര്‍ത്താവ് വിപിനും അമ്മ പങ്കജത്തും 11 മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. കുഞ്ഞിന് മുഖത്തും ശരീരത്തും പരുക്കുകളുണ്ടെന്ന് കുടുംബം പറയുന്നു.

Continue Reading

kerala

അധ്യാപികയ്ക്ക് നേരെ കത്തി ആക്രമണം; ഭര്‍ത്താവ് ഒളിവില്‍

അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്

Published

on

കോട്ടയം: ഏറ്റുമാനൂരിലെ പൂവത്തുമുട്ടിലെ സ്‌കൂളില്‍ ക്ലാസില്‍ കയറി അധ്യാപികയെ ഭര്‍ത്താവ് ആക്രമിച്ചു. അധ്യാപികയായ ഡോണിയയെ ഭര്‍ത്താവ് കൊച്ചുമോന്‍ കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിച്ച ശേഷമാണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കഴിഞ്ഞ ചില ദിവസങ്ങളായി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും രണ്ട് സ്ഥലങ്ങളില്‍ താമസിക്കുകയായിരുന്നു എന്നാണ് അറിയപ്പെടുന്നത്. രാവിലെ സ്‌കൂളിലെത്തിയ കൊച്ചുമോന്‍ ആദ്യം പ്രധാനാധ്യാപികയോട് ഡോണിയ എത്തിയോ എന്ന് ചോദിച്ചു. പിന്നീട് ‘പുസ്തകങ്ങള്‍ കൊടുക്കാനുണ്ട്’ എന്ന് പറഞ്ഞ് ഡോണിയയെ ക്ലാസ് മുറിയില്‍ നിന്ന് വിളിപ്പിച്ചു. ഉടന്‍ തന്നെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

ഭീതിയോടെ നിലവിളിച്ച അധ്യാപികയുടെ ശബ്ദം കേട്ട് എത്തിയ മറ്റ് അധ്യാപകരാണ് ഡോണിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിവരം. ഡോണിയ ഭിന്നശേഷിക്കാരിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തിന് ശേഷം കൊച്ചുമോന്‍ സ്‌കൂള്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ തിരയാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Continue Reading

kerala

സ്ഥാനാര്‍ഥിയാക്കി പ്രവര്‍ത്തകര്‍ വിട്ടുമാറിയതില്‍ പ്രതിഷേധം; തൃത്താലയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ നില്‍പ്പ് സമരം

തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

Published

on

പാലക്കാട്: സ്ഥാനാര്‍ഥിയാക്കിയ ശേഷമുള്ള പ്രവര്‍ത്തക പിന്തുണക്കുറവിനെതിരെ പ്രതിഷേധവുമായി ബിജെപി സ്ഥാനാര്‍ഥി. തൃത്താല പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായ ഉണ്ണികൃഷ്ണന്‍, സ്വന്തം പോസ്റ്റര്‍ പതിച്ച മതിലിന് മുന്നില്‍ പോസ്റ്റര്‍ കൈയില്‍ പിടിച്ച് നിന്നാണ് പ്രതിഷേധം നടത്തിയത്.

”തന്റെ ബൂത്തിലിരിക്കാന്‍ ആരുമില്ലെന്ന് വിചാരിച്ചാണ് ഫോട്ടോ എടുത്തതെന്നും പിന്നീടാണ് ആള്‍ ഉണ്ടായിരുന്നെന്ന് മനസിലായി എന്നും ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ഇത്തവണ ആദ്യമായല്ല ബിജെപി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണക്കുറവിനെതിരെ പ്രതികരണം നടത്തുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പിലുമാണ് സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ജനജമ്മ ഡി. ദാമോദരന്‍, സ്ഥാനാര്‍ഥിയാക്കിയശേഷം പാര്‍ട്ടിക്കാര്‍ തിരിഞ്ഞ് നോക്കിയില്ലെന്ന് ആരോപിച്ച് പോളിംഗ് ബൂത്തിന്റെ മുന്നില്‍ നില്‍പ്പ് സമരം നടത്തിയിരുന്നു.

Continue Reading

Trending