ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബഡ്ഗാം ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. സാഗു അരിസാല്‍ പ്രദേശ്ത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരെ സൈന്യം വധിച്ചത്. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സാഗു അരിസാലില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്.