Culture
ഇന്ന് മാഞ്ചസ്റ്റര്‍ യുദ്ധം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ നഗരവൈരികളുടെ പോരാട്ടം. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരും പോയിന്റ് ടേബിളിലെ ഒന്നാമന്മാരുമായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തിലാണ് സീസണിലെ പന്ത്രണ്ടാം മത്സരത്തില്‍ യുനൈറ്റഡുമായി ഏറ്റുമുട്ടുന്നത്. പഴയ പ്രതാപത്തിന്റെ നിഴലിലല്ലെങ്കിലും സമീപകാലത്തെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ചുവന്ന കുപ്പായക്കാര്‍ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ പന്തുതട്ടാനൊരുങ്ങുന്നത്. മാഞ്ചസ്റ്റര്‍ ടീമുകളുടെ പോരാട്ടം എന്നതിനേക്കാള്‍ പെപ് ഗ്വാര്‍ഡിയോളയുടെയും ഹോസെ മൗറീന്യോയുടെയും വ്യത്യസ്ത ശൈലികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണിത്.
അറബിപ്പണത്തിന്റെയും പെപ് ഗ്വാര്‍ഡിയോളയുടെ കൗശലങ്ങളുടെയും പിന്‍ബലത്തില്‍ ലോകത്തെ കരുത്തരായ ക്ലബ്ബുകളിലൊന്നായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഡെര്‍ബിയില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍, പുറത്താക്കപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെ ക്ലബ്ബിന് തുടര്‍ച്ചയായ വിജയങ്ങള്‍ സമ്മാനിക്കുന്ന മൗറീന്യോക്ക് ഇന്ന് ജയിക്കാനായാല്‍ അത് ഫുട്‌ബോള്‍ ലോകത്തെ വലിയ വാര്‍ത്തകളിലൊന്നാവും. ഇരുടീമുകള്‍ക്കും കരുത്തരായ കളിക്കാരുണ്ടെങ്കിലും തന്ത്രങ്ങളിലെയും സമീപനത്തിലെയും വ്യത്യാസമാണ് പോയിന്റ് ടേബിളില്‍ പ്രതിഫലിക്കുന്നത്. പന്ത് കാലിലുള്ളപ്പോഴൊക്കെ എതിര്‍ ഹാഫ് ആക്രമിക്കുകയും പന്ത് നഷ്ടപ്പെടുമ്പോള്‍ വീണ്ടെടുക്കാനായി സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതാണ് ഗ്വാര്‍ഡിയോളയുടെ ശൈലി. 11 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടാന്‍ നീലക്കുപ്പായക്കാര്‍ക്ക് കഴിഞ്ഞതിനു പിന്നില്‍ ഈ സമീപനം തന്നെയാണ്. എന്നാല്‍, സ്വന്തം ഹാഫ് പ്രതിരോധിക്കാനും പ്രത്യാക്രമണങ്ങളിലൂടെ ലക്ഷ്യം കാണാനും ശ്രമിക്കുന്ന യുനൈറ്റഡിന് 19 ഗോളുകളേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. സിറ്റി വെറും നാല് ഗോളുകളാണ് വഴങ്ങിയതെങ്കില്‍ ഡേവിഡ് ഡിഗയ കാക്കുന്ന വലയില്‍ 18 തവണ പന്ത് കയറിയിറങ്ങി.
29 പോയിന്റാണ് ടേബിളിലെ മുന്‍നിരക്കാരായ സിറ്റിക്കുള്ളതെങ്കില്‍ 20 പോയിന്റോടെ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്. ലീഗില്‍ അവസാനം കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു സമനിലയുമാണ് ഇരുടീമുകള്‍ക്കുമുള്ളത്. എന്നാല്‍, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ യുവന്റസിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചതിന്റെ ആത്മവീര്യം ഇന്ന് യുനൈറ്റഡിനെ തെല്ലൊന്നുമാവില്ല സഹായിക്കുക. അതേസമയം, ഷാഖ്തര്‍ ഡോണസ്‌കിനെ അവരുടെ ഗ്രൗണ്ടില്‍ മൂന്നു ഗോളിന് തകര്‍ത്തത് സിറ്റിയുടെ മികവിനും അടിവരയിടുന്നു.
പെപ് ഗ്വാര്‍ഡിയോള സിറ്റിയില്‍ ചുമതലയേറ്റതിനു ശേഷം കൂടുതല്‍ മികവും സ്ഥിരതയും പ്രകടിപ്പിക്കുന്നത് സിറ്റിയാണെങ്കിലും പരസ്പരമുള്ള നേരങ്കങ്ങളില്‍ സ്ഥിതി അതല്ലെന്നതാണ് ഇന്നത്തെ മത്സരത്തില്‍ യുനൈറ്റഡിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകം. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ പരസ്പരം കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം യുനൈറ്റഡ് ജയിച്ചപ്പോള്‍ സിറ്റി രണ്ടെണ്ണത്തിലേ ജയിച്ചുള്ളൂ. 2018-ല്‍ ഒരു തവണ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. സിറ്റിയുടെ തട്ടകമായ ഇത്തിഹാദിലെ ആ മത്സരത്തില്‍ ജയം രണ്ടിനെതിരെ മൂന്നു ഗോളിന് യുനൈറ്റഡിനൊപ്പം നിന്നു. 30 മിനുട്ടിനിടെ രണ്ട് ഗോളിനു മുന്നിലായിരുന്ന ആതിഥേയരെ പോള്‍ പോഗ്ബയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ ചെമ്പട കീഴടക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലിലെ ആ ഞെട്ടല്‍ മനസ്സിലുള്ളതിനാല്‍ ഗ്വാര്‍ഡിയോളയുടെ സംഘം കൂടുതല്‍ കരുതല്‍ പാലിക്കുമെന്നതില്‍ സംശയമില്ല.
ഏഴ് ഗോളുമായി ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള സെര്‍ജിയോ അഗ്വേറോയും ആറ് പോയിന്റുമായി തൊട്ടുപിന്നിലുള്ള റഹീം സ്റ്റര്‍ലിങ്ങുമാണ് സിറ്റിയുടെ ടോപ് സ്‌കോറര്‍മാര്‍. അഞ്ച് ഗോളടിച്ച ആന്റണി മാര്‍ഷ്യല്‍ ആണ് യുനൈറ്റഡിന്റെ പ്രധാന ഗോള്‍വേട്ടക്കാരന്‍. അഞ്ച് അസിസ്റ്റുമായി ബെഞ്ചമിന്‍ മെന്‍ഡിയും സ്റ്റര്‍ലിങ്ങും ആ ഗണത്തില്‍ ആധിപത്യം പുലര്‍ത്തുമ്പോള്‍ മൂന്ന് അസിസ്റ്റുമായി പോഗ്ബയാണ് യുനൈറ്റഡിലെ മുമ്പന്‍.
പ്രീമിയര്‍ ലീഗിലെ മറ്റൊരു പ്രധാന മത്സരത്തില്‍ ചെല്‍സിയും എവര്‍ട്ടനും തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. 27 പോയിന്റുമായി ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ചെല്‍സി. അത്രതന്നെ പോയിന്റുള്ള ലിവര്‍പൂള്‍ ഫുള്‍ഹാമിനെയും കരുത്തരായ ആര്‍സനല്‍ വോള്‍വറാംപ്ടണ്‍ വാണ്ടറേഴ്‌സിനെയും നേരിടുന്നു.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
Film
RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്
പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.
തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.
‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.
താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.
ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Film
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്…
ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

