ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന യന്തിരന്‍ 2ന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയത് 110 കോടി രൂപക്ക്. ഇതോടെ ബാഹുബലിയുടെ 51 കോടി രൂപയെന്ന റെക്കോര്‍ഡാണ് തകര്‍ന്നിരിക്കുന്നത്. 400 കോടി മുതല്‍ മുടക്കിലാണ് ശങ്കര്‍-രജനീകാന്ത്-അക്ഷയ് കുമാര്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറങ്ങും. യന്തിരന്‍ 2 അവസാന ഘട്ടത്തിലാണ്. അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ സാറ്റലൈറ്റ് അവകാശം ഇത്രയും വലിയ തുകക്ക് വില്‍ക്കുന്നത്.