തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇ.പി ജയരാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

ജയരാജന്‍ തിരിച്ചെത്തിയതോടെ പിണറായി മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം 20 ആയി. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, കായികം വകുപ്പുകള്‍ തന്നെയാണ് ജയരാജന്‍ കൈകാര്യം ചെയ്യുക.

ജയരാജന്‍ വീണ്ടും മന്ത്രിയാവുന്നത് അധാര്‍മികമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു.