എറണാകുളം: എറണാകുളം വാഴക്കാലയിലെ പാറമടയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോണ്‍വെന്റിലെ അന്തേവാസി ജസീന തോമസ് (45) ആണ് മരിച്ചത്. കോണ്‍വെന്റിന് സമീപത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

45വയസ്സുള്ള സിസ്റ്റര്‍ ജസീനയെ മഠത്തില്‍ നിന്ന് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് മഠം അധികാരികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കി ഒരു മണിക്കൂറിനുള്ളില്‍ തന്നെയാണ് സിസ്റ്ററിന്റെ മൃതദേഹം മഠത്തിന് തൊട്ടടുത്തുള്ള പാറമടയിലെ കുളത്തില്‍ കണ്ടെത്തിയത്. സിസ്റ്റര്‍ ജസീന 10 വര്‍ഷമായി മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നത് വ്യക്തമാക്കിയാണ് മഠം അധികൃതര്‍ പരാതി നല്‍കിയത്.