തുടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോള്‍ വില 90. 94 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ 89. 15 രൂപയാണ്. തിരുവനന്തപുരത്തെ ഡീസല്‍ വില 85.33 ആയി. കൊച്ചിയില്‍ 83.74 രൂപ.

ഇന്ധന വിലയില്‍ സര്‍വകാല റെക്കോഡാണ് വന്നിരിക്കുന്നത്. രാജ്യത്ത് പലസ്ഥലങ്ങളിലും പെട്രോള്‍ വില 100 കടന്നു. മഹാരാഷ്ട്രയിലെ പര്‍ബനിയില്‍ പെട്രോളിന് 101 രൂപയോടടുത്തു. ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലകളില്‍ 100 കടന്നിരിക്കുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗനഗറിലും പെട്രോള്‍ വില 101 നോട് അടുത്തു.