മനുസ്മൃതിയുടെ സവര്‍ണ മേധാവിത്വ ആശയങ്ങളടങ്ങിയ ഭരണമാണ് ബി.ജെ.പി സ്വപ്നം കാണുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. അതിനാണ് അവര്‍ ഫെഡറലിസത്തെയും മതേതരത്വത്തെയും തകര്‍ക്കാന്‍ നോക്കുന്നത്. ഹിന്ദുക്കളായ രാജ്യത്തെ മഹാ ഭൂരിപക്ഷം ആളുകളുടെയും സുരക്ഷ രാജ്യത്തിന്റെ ബാധ്യത യാണ്. പാഠപുസ്തകങ്ങള്‍ വര്‍ഗീയവല്‍കരിക്കുന്നതും കുട്ടികളില്‍ വിഷം കുത്തിവെക്കുന്നതും അവരെ സവര്‍ണ അജണ്ടക്ക് മാനസികമായി ഒരുക്കാനാണ്. ഏക സിവില്‍ കോഡ് രാജ്യത്തെ വൈവിധ്യത്തെ നശിപ്പിക്കുമെന്നും ഇ.ടി. പറഞ്ഞു.