kerala
സാമ്പത്തിക പ്രതിസന്ധിയിലും ഹെലികോപ്ടറിന് 50 ലക്ഷം രൂപ വാടക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
മുഖ്യമന്ത്രി അടക്കമുള്ളവരുടെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായാണ് ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്ന് ഹെലികോപ്ടര്‍ വാടകക്ക് എടുത്തിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി വാടകക്ക് എടുത്ത ഹെലികോപ്ടറിന്റെ വാടക കുടിശ്ശിക നല്കാന് 50 ലക്ഷം രൂപ അധികതുക അനുവദിച്ച് ധനകാര്യ വകുപ്പ്. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 19 വരെയുള്ള വാടക നല്‍കാനാണ് തുക അനുവദിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിനെ തുടര്‍ന്നാണ് ധനവകുപ്പ് തീരുമാനം. മുഖ്യമന്ത്രി അടക്കമുള്ളവരുടെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായാണ് ചിപ്സണ്‍ ഏവിയേഷന്‍ കമ്പനിയില്‍നിന്ന് ഹെലികോപ്ടര്‍ വാടകക്ക് എടുത്തിട്ടുള്ളത്. ഒരു മാസം വാടകയായി നല്‍കേണ്ടത് 80 ലക്ഷം രൂപയാണ്.
വാടക കുടിശ്ശിക നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ പൊലീസ് മേധാവിക്ക് കത്ത് നല്‍കുകയായിരുന്നു. ഡിസംബര്‍ നാലിന് ഈ കത്ത് ഡി.ജി.പി ആഭ്യന്തര വകുപ്പിന് കൈമാറി.
പിന്നീട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കത്ത് ധനവകുപ്പിന് കൈമാറി. തുടര്‍ന്നാണ് 50 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ച് ഉത്തരവിറക്കിയത്. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് ഉത്തരവിറക്കിയത്. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്രഷറിയില്‍നിന്ന് ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
ഇനി നവംബര്‍ 20 മുതല്‍ ഡിസംബര്‍ 19 വരെയുള്ള വാടക കുടിശ്ശിക ഹെലികോപ്ടര്‍ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ഇതിന് വേണ്ടിയും ചിപ്സണ്‍ കമ്പനി കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പൈലറ്റുള്‍പ്പടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന ഹെലികോപ്ടറാണ് സര്‍ക്കാര്‍ വാടകക്ക് എടുത്തിട്ടുള്ളത്.
കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.
kerala
പത്തനംതിട്ടയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു
കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.
ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്കി.
അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

