Connect with us

Video Stories

ഒടുവില്‍ ഇന്റലിജന്‍സും: യു.എസ് തെരഞ്ഞെടുപ്പില്‍ പുടിന്റെ ഇടപെടലിന് തെളിവുണ്ടെന്ന്

Published

on

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധം പ്രത്യേക സൈബര്‍ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കന്‍ ജാധിപത്യ പ്രക്രിയയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തുകയുമായിരുന്നു റഷ്യയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ട്രംപിന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ പുടിന്റെ പങ്ക് എന്തെല്ലാമായിരുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെയും ഉന്നത ഡെമോക്രാറ്റിക് നേതാക്കളുടെയും ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഹാക്കിങിലൂടെ കിട്ടിയ വിവരങ്ങള്‍ വിക്കിലീക്‌സ്, ഡിസി ലീക്‌സ് പൊലുള്ള മധ്യവര്‍ത്തികളെ ഉപയോഗിച്ച് പരസ്യപ്പെടുത്തി. വന്‍തുക ചെലവഴിച്ച് സോഷ്യല്‍ മീഡിയയിലൂടെ വൃത്തികെട്ട പ്രചാരണപ്രവര്‍ത്തനങ്ങളും റഷ്യ നടത്തിയതായി യു.എസ് ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ട്രംപ് അധികാരത്തില്‍ വരണമെന്നാണ് പുടിന്‍ ആഗ്രഹിച്ചിരുന്നത്. റഷ്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പുടിനെ അഭിനന്ദിച്ചും ഒബാമയെ താഴ്ത്തിക്കെട്ടിയും അദ്ദേഹം പലതവണ സംസാരിച്ചു. 2011ലും 2012 ആദ്യത്തിലും റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഇളക്കിവിട്ടത് ഹിലരിയാണെന്ന് പുടിന്‍ സംശയിക്കുന്നു. സൈബറാക്രണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ഏജന്റുമാര്‍ ആരെല്ലാമാണെന്ന് യു.എസ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് മാത്രം. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍ ട്രംപ് തള്ളിക്കളഞ്ഞിരിക്കുകയാണ്. സി.ഐ.എ അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ വിശ്വാസ്യതയെത്തന്നെ അദ്ദേഹം ചോദ്യംചെയ്തു.

കഴിഞ്ഞ ദിവസം നിയുക്ത പ്രസിഡന്റെന്ന നിലയില്‍ നടന്ന ഇന്റലിജന്‍സ് ബ്രീഫിങിനുശേഷവും റഷ്യയെ തള്ളിപ്പറയാന്‍ ട്രംപ് തയാറായില്ല. യു.എസ് ഇന്റലിജന്‍സ് സമൂഹം ചെയ്യുന്ന സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും അളവറ്റ് ആദരിക്കുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയേയും ചൈനയേയും പോലുള്ള ചില രാജ്യങ്ങളും ഗ്രൂപ്പുകളും വ്യക്തികളും അരേിക്കന്‍ ഭരണകൂട സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ക്കും നേരെ സൈബറാക്രമണങ്ങള്‍ നടത്തുന്നുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ജെയിംസ് ക്ലാപ്പറും സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണനും എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയും നിയുക്ത പ്രസിഡന്റുമായുള്ള ഇന്റലിജന്‍സ് ബ്രീഫിങില്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

india

ഗുജറാത്ത് തിരഞ്ഞെടുപ്പ്: 60.2 ശതമാനം പോളിങ് പൂര്‍ത്തിയാക്കി ആദ്യഘട്ട വോട്ടെടുപ്പ്

കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു

Published

on

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 60.2 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തികച്ചും സമാധാനപരമായിരുന്നു വോട്ടെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്.

14,382 പോളിങ് സ്‌റ്റേഷനുകളാണ് വോട്ടെടുപ്പിനായി സജ്ജമാക്കിയത്. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും 89 സീറ്റുകളിലും മത്സരിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ വരവ് ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 339 സ്വതന്ത്രര്‍ ഉള്‍പ്പടെ ബി.എസ്.പി.(57), ഭാരതീയ െ്രെടബല്‍ പാര്‍ട്ടി(14), സി.പി.എം.(4) എന്നിങ്ങനെയാണ് മത്സരരംഗത്തുണ്ടായിരുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം.

2017ലെ തിരഞ്ഞെടുപ്പില്‍ 89 മണ്ഡലങ്ങളില്‍ 48 എണ്ണം ബി.ജെ.പി. യുടെ കയ്യിലായിരുന്നു. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയുമാണ് ജയിച്ചത്.

Continue Reading

Money

ബ്രിട്ടനെ വിലക്കയറ്റം പിടിമുറുക്കുന്നു; സാമ്പത്തിക പ്രയാസത്തില്‍ രാജ്യം

പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

Published

on

പുതിയപ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റെങ്കിലും ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 2005ല്‍ ആരംഭിച്ച വിലക്കയറ്റം ഈ ഓഗസ്റ്റില്‍ 5.1 ശതമാനം ഉയര്‍ന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.

ആളുകള്‍ അധികവും ചെറുകിട കച്ചവടക്കാരെ ആശ്രയിക്കാതെ കിഴിവും കടവും എടുക്കാനാണ ്താല്‍പര്യം കാട്ടുന്നത്. അടുത്ത ഒരുവര്‍ഷത്തിലധികം കാലം ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്നാണ ്പറയുന്നത്. ഇത് പരിഹരിക്കാനാകാതെയാണ് പഴയ പ്രധാനമന്ത്രി ലിസ് ട്രസിന് ചുമതലയേറ്റ് മാസങ്ങള്‍ക്കകം രാജിവെച്ചോടേണ്ടിവന്നത്. പല പുതിയ വാഗ്ദാനങ്ങളും ഋഷി സുനക് നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തിലുഴറുകയാണ് രാജ്യം. കഴിഞ്ഞദിവസമാണ ്‌വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുമെന്ന് സുനക് പ്രഖ്യാപിച്ചത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ ്ബ്രിട്ടനില്‍ തുടര്‍പഠനത്തിനും ജോലിക്കുമായി ചെല്ലുന്നത്. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ ്‌റിപ്പോര്‍ട്ട്.
2023ല്‍ വിലക്കയറ്റം 22 ശതമാനത്തിലേക്കെത്തുമെന്നാണ ്ഒരു പ്രവചനം. ഇന്ത്യയെപോലെ ബ്രിട്ടനും വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്നും ലോകത്ത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ഭാഗമാണിതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാരും ഇതോടെ വലിയ ആശങ്കയിലാണ്.
പണപ്പെരുപ്പം തുടരുന്നത് രാജ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കും. വിദേശത്ത് സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവിടുന്നതിനാണ് ഇനി രാജ്യത്തെ ഭരണകൂടം ശ്രദ്ധവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇതുപോലെ ബാധിച്ച മറ്റൊരു കാലം അടുത്തൊന്നും ബ്രിട്ടനിലുണ്ടായിട്ടില്ല.

Continue Reading

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Trending