Video Stories
ബി.എസ്.പിക്ക് ചെയ്യുന്ന വോട്ട് വീഴുന്നത് ബി.ജെ.പിക്ക്; യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുള്ള യന്ത്രം കണ്ടെത്തി

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം വോട്ടു ചെയ്യുന്ന യന്ത്രം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കു മാത്രം വോട്ട് രേഖപ്പെടുത്തുന്ന കാര്യം ഒരു ബി.എസ്.പി പ്രവര്‍ത്തകനാണ് കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം വൈകി.
ബി.ജെ.പി അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് യു.പിയില്‍ ഇന്നലെ ആരംഭിച്ചത്. മീററ്റിലെ 89-ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിയുടെ താമര ചിഹ്നത്തില്‍ മാത്രം വോട്ട് പതിയുന്ന യന്ത്രം കണ്ടെത്തുകയായിരുന്നു. ബി.എസ്.പി പ്രവര്ത്തകന് തസ്ലീം അഹമ്മദ് ബി.എസ്.പിയുടെ ചിഹ്നത്തില്‍ വിരലമര്‍ത്തുമ്പോള്‍ ബി.ജെ.പി ചിഹ്നത്തിനു നേരെയും നോട്ടക്കു നേരെയുമുള്ള എല്‍.ഇ.ഡി ലൈറ്റ് തെളിയുന്ന വീഡിയോ സോഷ്യല്‍ വീഡിയോയില്‍ വൈറലായിക്കഴിഞ്ഞു.
#Meerut #UP ward no 89 mein hungama jo bhi button press kar rahe hai bjp ko vote ja raha hai machines mein jadbadi pic.twitter.com/Uq1mynPaGe
— Nagma Morarji (@nagma_morarji) November 22, 2017
‘ഞാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ഞാന്‍ അതേ ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. എന്റെ വോട്ട് ബി.ജെ.പിക്ക് പോകുന്നതായിട്ടാണ് യന്ത്രം രേഖപ്പെടുത്തുന്നത്. ഒരു മണിക്കൂറായി ഞാന്‍ ഈ നില്പ് നില്ക്കുന്നു. ഒരു പരിഹാരവും ഉണ്ടായിട്ടില്ല’ – വീഡിയോയില്‍ തസ്ലീം പറയുന്നു.
സംഭവത്തെ തുടര്‍ന്ന് വിവിധ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ മീററ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. യന്ത്രം ബി.ജെ.പിക്ക് അനുകൂലമായി സെറ്റ് ചെയ്തുവെച്ചതാണെന്നും തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ആരോപിച്ചു. അതേസമയം, കേടുപറ്റിയ യന്ത്രമാണിതെന്നും പരാതി ഉയര്‍ന്ന ഉടനെ യന്ത്രം മാറ്റിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ നല്‍കുന്നത്. ‘കേടായ’ യന്ത്രം ഉടനടി മാറ്റിയതായി ജില്ലാ മജിസ്ട്രേറ്റ് മുകേഷ് കുമാര്‍ പറഞ്ഞു.
മുമ്പ് പലപ്പോഴും തെരഞ്ഞെടുപ്പിനു മുമ്പുള്ള പരിശോധനകളില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു മാത്രം വോട്ട് ചെയ്യുന്ന നിരവധി യന്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, എല്ലാ കുഴപ്പവും പരിഹരിച്ച ശേഷമുള്ള യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക എന്ന വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാറുള്ളത്. ഇപ്പോള്‍, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന യന്ത്രത്തില്‍ തന്നെ കുഴപ്പം കണ്ടെത്തിയതോടെ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ഗുരുതര സംശയങ്ങളാണ് ഉയരുന്നത്.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
-
kerala3 days ago
കനത്ത മഴ; ബാണാസുരസാഗര്‍ അണക്കെട്ടില്‍ ഇന്ന് കൂടുതല്‍ ജലം തുറന്ന് വിടും
-
india2 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം
-
kerala3 days ago
കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
-
kerala3 days ago
വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala2 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം