kerala
എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നത്, മുഖ്യമന്ത്രി മറുപടി പറയണം: വി ഡി സതീശൻ
മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല.

എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. മാസപ്പടി കേസില്‍ അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും.
വിവാദ കമ്പനികളില്‍ നിന്നും എക്സാലോജിക്കിന്റെ ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അത്തരത്തില്‍ അക്കൗണ്ട് ഉണ്ടാവുകയും പണം വരികയും ചെയ്തിട്ടുണ്ടെങ്കില്‍ ഗുരുതരമായ കാര്യമാണെന്നും വി ഡി സതീശന് ചൂണ്ടിക്കാണിച്ചു. ആരോപണം തെറ്റെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കില്‍ ആരോപണം ശരിയാണെന്ന് വരുമെന്നും വി ഡി സതീശന് പറഞ്ഞു. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നായിരുന്നു വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോണ്‍ ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. എക്സാലോജിക് കണ്‍സല്‍ട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എന്‍സി ലാവ്ലിന്, പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് (പിഡബ്ല്യുസി) കമ്പനികളില്‍ നിന്ന് വന്‍ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു. തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കിയിരുന്നു.
ഒരു ഇന്ത്യന്‍ പൗരന് വിദേശത്തു അക്കൗണ്ട് തുടങ്ങിയാല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യണം. വീണയുടെ ഇന്‍കം ടാക്സ് റിട്ടേണ്‍സില്‍ ഇത് കാണിച്ചിട്ടില്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്സ് ബാങ്കില്‍ എക്സാലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നാണ് ഷോണ്‍ ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്.
ഈ ഇടപാടുകള്‍ കരിമണല്‍ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. സംശയ നിഴലിലുള്ള കമ്പനികളില്‍ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം സുനീഷ് എന്നൊരാളുടെയും പേരില്‍ ഉള്ളതാണ് അക്കൗണ്ട്. ലാവലിന്‍, പിഡബ്ല്യുസി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആര്‍എല്ലില്‍ നടന്ന ഇടപാടുകളും കണ്ടെത്തണമെന്നാണ് ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.
kerala
ആലപ്പുഴയില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; മക്കള്‍ അറസ്റ്റില്‍
പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്.

ആലപ്പുഴ ചേര്‍ത്തലയില്‍ വയോധികനായ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മക്കള്‍ അറസ്റ്റില്‍. പിതാവ് ചന്ദ്രശേഖരനോട് ക്രൂരമായാണ് പെരുമാറിയതിന് പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരട്ട സഹോദരങ്ങളില്‍ അഖില്‍ പിതാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിഖില്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചും തലയ്ക്ക് അടിച്ചുമായിരുന്നു മകന്റെ ക്രൂരത. പിതാവ് മാപ്പ് പറഞ്ഞശേഷമായിരുന്നു മര്‍ദ്ദനം നിര്‍ത്തിയത്.
അമ്മയുടെ മുന്നില്‍വെച്ചായിരുന്നു ആക്രമണം.
kerala
ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവം; പ്രതികളെ റിമാന്‍ഡ് ചെയ്തു
പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.

കോഴിക്കോട് ലഹരി ഉപയോഗതിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ വിട്ട് കിട്ടുന്നതിനായി പൊലിസ് നല്കിയ കസ്റ്റഡി അപേക്ഷ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാനടക്കം നടപടികള്‍ തുടങ്ങുമെന്ന് പൊലിസ് അറിയിച്ചു.
2019ല്‍ ആണ് കേസിനാസ്പദമായ സംഭവം. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയായ വിജിലാണ് ലഹരി ഉപയോഗതിനിടെ മരിച്ചത്. സംഭവത്തില്‍ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്.
സുഹൃത്തുക്കളായ നാല് പേര് ചേര്‍ന്ന് ലഹരി ഉപയോഗിക്കുന്നതിനിടെ അമിത അളവിലുള്ള ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിിജില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് മൂന്നു പേര് ചേര്‍ന്ന് മൃഹദേഹം കുഴിച്ചിട്ടു. കേസില്‍ പൂവാട്ട്പറമ്പ സ്വദേശി രഞ്ജിത്തിനെയാണ് ഇനി പിടികൂടാനുള്ളത്.
kerala
ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ കനത്തേക്കും.
റെഡ് അലര്‍ട്ട് തുടരുന്ന ഡാമുകള്‍ക്കരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
-
india3 days ago
സംഭൽ മസ്ജിദ്: തിങ്കളാഴ്ച വരെ തൽസ്ഥിതി തുടരണമെന്ന് സുപ്രിംകോടതി
-
kerala3 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
‘ഒളിച്ചോടിയിട്ടില്ല, വോട്ടർ അധികാർ യാത്രയിലായിരുന്നു, ഇന്ന് മാധ്യമങ്ങളെ കാണും’: ഷാഫി പറമ്പിൽ
-
kerala3 days ago
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News3 days ago
1-5 ചെല്‍സിക്ക് ജയം
-
news3 days ago
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര് മരിച്ചു
-
india3 days ago
ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങള്‍; പരാതിക്കാരന് അറസ്റ്റില്‍; ദുരൂഹതയേറുന്നു
-
kerala3 days ago
കഞ്ചാവ് വില്പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര് പിടിയില്‍