Connect with us

india

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ വ്യാജ വാക്‌സിന്‍ ക്യാമ്പ്; കുത്തിവെപ്പെടുത്ത തൃണമൂല്‍ എംപി ആശുപത്രിയില്‍

വ്യാജകോവിഡ് വാക്‌സീന്‍ കുത്തിവച്ച തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബര്‍ത്തി ആശുപത്രിയില്‍

Published

on

വ്യാജകോവിഡ് വാക്‌സീന്‍ കുത്തിവച്ച തൃണമൂല്‍ എംപിയും നടിയുമായ മിമി ചക്രബര്‍ത്തി ആശുപത്രിയില്‍. നാലു ദിവസം മുന്‍പ് സംഘടിപ്പിച്ച പരിപാടിയില്‍ വച്ചാണ് എംപി വാക്‌സീന്‍ സ്വീകരിച്ചത്. എന്നാല്‍ ഇതൊരു വ്യാജ വാക്‌സീന്‍ ക്യംപ് ആയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രക്തസമ്മര്‍ദം കുറയുകയും വയറുവേദന, നിര്‍ജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും കുടുംബം വ്യക്തമാക്കുന്നു.

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന വ്യാജ കോവിഡ് വാക്‌സിനേഷന്‍ ക്യാംപില്‍ നിന്നാണ് മിമി ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ കുത്തിവയ്‌പ്പെടുത്തത്. ക്യാംപ് ഉദ്ഘാടകയായിരുന്ന മിമി തന്നെയാണ് വാക്‌സിനേഷന്റെ സന്ദേശം ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിത്. തുടര്‍ന്ന്, തട്ടിപ്പുകാരന്‍ ദേബാഞ്ജന്‍ ദേബ് അറസ്റ്റിലായി.
കൊല്‍ക്കത്ത മാര്‍ക്കറ്റില്‍ നിന്നാണു മരുന്നു വാങ്ങിയതെന്നും ശരിയായ വാക്‌സീന്‍ ആണെന്നും ദേബ് വാദിച്ചിരുന്നു. എന്നാല്‍, പൊതുവിപണിയില്‍ കോവിഡ് വാക്‌സീന്‍ ലഭ്യമല്ലാത്തതു കൊണ്ടു തന്നെ ഇതു വ്യാജമരുന്നാണെന്നാണു പൊലീസ് നിഗമനം. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

എസ്‌ഐആര്‍ (സ്‌പെഷ്യല്‍ സമറി റിവിഷന്‍) പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) ആയി ചേര്‍ന്നിരുന്ന അധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വ്യാപക വിമര്‍ശനം. വിപിന്‍ യാദവ് എന്ന അധ്യാപകനാണ് മരണത്തിന് കീഴടങ്ങിയത്. എസ്‌ഐആര്‍ (സ്‌പെഷ്യല്‍ സമറി റിവിഷന്‍) പൂര്‍ത്തിയാക്കേണ്ടതിന്റെ കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യക്ക് കാരണമായതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് ജീവനൊടുക്കുന്ന ആറാമത്തെ ബിഎല്‍ഒ ഇതാണ്. ജോലി സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന് യാദവ് വീഡിയോയില്‍ പറയുന്നു.

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിപിന്‍ യാദവിനെ ഉടന്‍ ലഖ്‌നൗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രദേശത്ത് പ്രതിഷേധം ശക്തമായി. എന്നാല്‍ ആത്മഹത്യ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണം അധികൃതര്‍ നല്‍കിയിട്ടില്ല.

Continue Reading

india

കശ്മീര്‍ താഴ്‌വരയില്‍ കടുത്ത ശീത തരംഗം; മൈനസ് ഡിഗ്രിയിലേക്ക് താപനില

മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു.

Published

on

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലുടനീളം കടുത്ത ശീത തരംഗം വീശിയടിക്കുകയാണ്. മൈനസ് ഡിഗ്രിയിലേക്ക് താപനില ഇടിഞ്ഞതിനെ തുടര്‍ന്ന് റോഡുകള്‍ മഞ്ഞുപാളികളാല്‍ മൂടി യാത്രാ ബുദ്ധിമുട്ട് രൂക്ഷമാണ്. മരച്ചില്ലകള്‍ വരെ ഐസായി മാറിയ ദൃശ്യങ്ങള്‍ ശൈത്യകാലത്തിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നു. ഒക്ടോബര്‍ മുതല്‍ തുടരുന്ന തണുപ്പ് ഇപ്പോള്‍ ഏറ്റവും കഠിനഘട്ടത്തിലാണ്. ശ്രീനഗറില്‍ കഴിഞ്ഞ രാത്രി മൈനസ് 3.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ദക്ഷിണ കശ്മീരിലെ ഷോപിയാനില്‍ 5.4 ഡിഗ്രി, അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായ അനന്ത്‌നാഗില്‍ 4.4 ഡിഗ്രി എന്നിങ്ങനെ കനത്ത തണുപ്പായിരുന്നു. വടക്കന്‍ മേഖലകളായ കുപ്വാര, ബന്ദിപ്പൊര, റാഫിയാബാദ്, കൊക്കനാഗ്, സോനാമാര്‍ഗ് എന്നിവിടങ്ങളിലും മൈനസ് ഡിഗ്രിയിലായിരുന്നു താപനില. ജമ്മു മേഖലയില്‍ തണുപ്പ് താരതമ്യേന കുറഞ്ഞെങ്കിലും താപനിലയില്‍ ഇടിവ് തുടരുകയാണ്. ജമ്മു നഗരത്തില്‍ 9.8 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ബനിഹാലില്‍ താപനില 0.5 ഡിഗ്രിയായി താഴ്ന്നു. ലഡാക്കിലും കടുത്ത ശൈത്യമാണ്; ലെഹില്‍ 8.5, കാര്‍ഗിലില്‍ 8.8, ന്യൂബയില്‍ 6.6 ഡിഗ്രി രേഖപ്പെടുത്തി. തണുത്ത കാറ്റ്, കനത്ത മഞ്ഞ്, തുടരുന്ന താപനില ഇടിവ് എന്നിവ സംയുക്തമായി സാധാരണ ജീവിതത്തെയും ഗതാഗതത്തെയും ബാധിച്ചിരിക്കുകയാണ്. ആരോഗ്യ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അടിയന്തര സഹായ സംവിധാനങ്ങള്‍ സജ്ജമാക്കി അധികൃതര്‍ അറിയിച്ചു.

Continue Reading

india

മധ്യപ്രദേശില്‍ 13 കാരനെ കാണാതായി; കട്ടിലിനരികില്‍ കണ്ടെത്തിയത് അസ്വാഭാവിക കുറിപ്പ്

. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു.

Published

on

ബോപ്പാല്‍: ‘ ദൈവത്തെ സേവിക്കാനാണ് പോകുന്നത്, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക ‘, ഇത്തരമൊരു കുറിപ്പ് കട്ടിലിനരികില്‍ എഴുതി വച്ചിട്ടാണ് മധ്യപ്രദേശിലെ ഷാഡോള്‍ ജില്ലയിലെ 13 കാരന്‍ ഞായറാഴ്ച രാത്രിയില്‍ വീട് വിട്ടത്. പുലര്‍ച്ചെ 12നും 1നും ഇടയില്‍ ആണ് കുട്ടി വീടുവിട്ടുപോയതെന്ന് കുടുംബം പറയുന്നു. സൊഹാഗ്പൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാണാതായ വിവരം അറിഞ്ഞതോടെ ബന്ധുക്കളുടെ വീടുകള്‍, ബന്‍ഗംഗ പ്രദേശം, സമീപ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കുടുംബം തിരച്ചിലിനിറങ്ങിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഐപിസി സെക്ഷന്‍ 137(2) പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ പ്രചരിക്കുകയും ആളുകള്‍ക്ക് വിവരം ലഭിച്ചാല്‍ ഉടന്‍ അറിയിക്കണമെന്ന് പിതാവ് ഫേസ്ബുക്കില്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

Continue Reading

Trending