Connect with us

More

പരസ്യമായി ഖുറാന്‍ കത്തിച്ച് വിദ്വേഷ പ്രസംഗം നടത്തിയ തീവ്രവലതുപക്ഷ നേതാവിന് സ്വീഡനില്‍ നാലുമാസം തടവ്

2022ല്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇദ്ദേഹം വിദ്വേഷ പ്രചരണം നടത്തിയത്

Published

on

മുസ്ലീങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപവും വിദ്വേഷപ്രചരണവും നടത്തിയ കേസില്‍ സ്വീഡനിലെ തീവ്ര വലതുപക്ഷ നേതാവായ റാസ്മസ് പലുദാന് സ്വീഡിഷ് കോടതി നാലുമാസം തടവുശിക്ഷ വിധിച്ചു. ഡാനിഷ് രാഷ്ട്രീയപാര്‍ട്ടിയായ സ്ട്രാം കുര്‍സ്(ഹാര്‍ഡ് ലൈന്‍) നയിക്കുന്നത് റാസ്മസ് പലുദാന്‍ ആണ്. 2022ല്‍ നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് ഇദ്ദേഹം വിദ്വേഷ പ്രചരണം നടത്തിയത്.

വിശുദ്ധ ഖുറാന്‍ കത്തിക്കുകയും മുസ്ലീങ്ങള്‍ക്കും അറബ് വംശജര്‍ക്കും ആഫ്രിക്കന്‍ വംശജര്‍ക്കുമെതിരെ വിദ്വേഷപ്രചരണം നടത്തുകയും ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമായി കണക്കാകാനാകില്ലെന്ന് മാല്‍മോ ജില്ലാ കോടതി കണ്ടെത്തി. മതങ്ങളെ വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഒരു സമൂഹത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള വിമര്‍ശനം അംഗീകരിക്കാനാകില്ലെന്ന് ചീഫ് കൗണ്‍സിലര്‍ നിക്ലാസ് സോഡര്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു.

പലുദാന്റെ പരാമര്‍ശവും പ്രവര്‍ത്തിയും പ്രകോപനപരമായിരുന്നുവെന്ന് കോടതി കണ്ടെത്തി. ‘‘ഇസ്ലാം ഉള്‍പ്പെടെയുള്ള മതങ്ങളെയും മുസ്ലീങ്ങളെയും പരസ്യമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ ഒരു പ്രത്യേക വിഭാഗത്തിലുള്ളവരോടുള്ള അനാദരവ് അംഗീകരിക്കാനാകില്ല,’’ കോടതി ചൂണ്ടിക്കാട്ടി.

ഡെന്‍മാര്‍ക്കില്‍ വെച്ച് സമാനമായ ആരോപണങ്ങള്‍ പലുദാനെതിരെ ഉയര്‍ന്നിട്ടുണ്ടെന്നും വംശീയ വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.2022 ഏപ്രിലില്‍ വിവിധയിടങ്ങളില്‍ പലുദാന്‍ കലാപത്തിന് ആഹ്വാനം ചെയ്തതെന്നും കൂടാതെ വിവിധ മതവിഭാഗങ്ങള്‍ക്കെതിരെ വംശീയാധിക്ഷേം നടത്തിയെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.

2022 സെപ്റ്റംബറില്‍ അറബ് വംശജര്‍ക്കെതിരെയും ആഫ്രിക്കന്‍ പൗരന്‍മാര്‍ക്കെതിരെയും പലുദാന്‍ വംശീയാധിക്ഷേപം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. താന്‍ ഇസ്ലാമിനെ എതിര്‍ക്കുന്നുവെന്ന് പലുദാന്‍ പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്മാര്‍ട്ട് സിറ്റിയുടെ ദുര്‍ഗതി

Published

on

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ചരമഗീതം കുറിക്കുമ്പോള്‍ അസ്തമിക്കുന്നത് പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. സര്‍ക്കാറിന്റെ വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇല്ലാതാകുന്നത്. രണ്ടു പതിറ്റാണ്ടു കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു ഇത്. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയ സംരംഭമാണ് ഇടതു സര്‍ക്കാറിന്റെ പിടിപ്പുകേട് കാരണം നശിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള ടികോമിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കാനും ടീകോമിന് നല്‍കേണ്ട നഷ്ടപ രിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തില്‍ തിരുമാനമായിട്ടുണ്ട്.

2003 ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്ന് ഐ.ടി മന്ത്രിയായിരുന്ന മുസ്ലിം മന്ത്രിയര്‍ ലിഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തിരുമാനിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപന പ്രതി നിധികളുമായി 2005 ല്‍ ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈയില്‍ സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.

എന്നാല്‍ പതിവുപോലെ തുടക്കം മുതല്‍തന്നെ ഉടക്കുമായാണ് ഇടതുപക്ഷം രംഗത്തെത്തിയത് പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. ഇതോടെ 2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാല്‍ പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ ചില വ്യവസ്ഥകളില്‍ മാറ്റംവരുത്തി 2011 ഫെബ്രുവരി രണ്ടിന് സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും 2016 ഫെബ്രുവരി 20 ന് യു.ഡി എഫ്. സര്‍ക്കാറിന്റെ കാലത്ത് നടന്നു. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസുഫലി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ മിന്‍ ബ്യാത്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്ന സംയുക്ത സംരംഭമായാണ് സ്മാര്‍ട് സിറ്റി പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അന്നുതന്നെ സി.പി.എം ഇതിനെതിരെ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടന്നുമുള്ള ആരോപണമാണ് ഉന്നയിച്ചത്. പദ്ധതിക്കെതിരെ പ്രക്ഷോഭവും നടത്തി. സന്തത സഹചാരരിയായ ബി.ജെ.പിയുമുണ്ടായിരുന്നു സി.പി.എമ്മിന് കൂട്ട്. കൊച്ചിന്‍ ഷിപ്യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്‍ രാജ്യ സുരക്ഷക്കു ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2011ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്കു ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു പദ്ധതികളിലേക്കു മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍ രഹിതരോടും തൊഴില്‍തേടി വിദേശത്തേക്കു പലായനം ചെയ്ത യുവജനങ്ങളോടും സി.പിഎമ്മും ബി.ജെപിയും ചെയ്ത വലിയ തെറ്റാണിത്. ദശാബ്ദ ദശാഖ ങ്ങളായി അടയിരുന്ന പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടിയിരുന്നു.

പദ്ധതി അവസാനിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇപ്പോഴെടുത്ത തിരുമാനവും സംശയാസ്പദമാണ്. ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണ്. 2007ലെ സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ ടികോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഈ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് അഞ്ച് വര്‍ഷം കൊ ണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുള്ള ഗൂഡ നീക്കമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണ്. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോടും യുവാക്കളോടും വിശദീകരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സര്‍ക്കാര്‍ കാണിക്കണം. ഐ.ടി മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നതു ഇടതുപക്ഷത്തിന്റെ ഇത്തരം പ്രതിലോമ നയങ്ങള്‍മൂലമാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കില്ല എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ഈ അധോഗതി സൂചിപ്പിക്കുന്നത്.

 

Continue Reading

kerala

സ്മാര്‍ട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്

Published

on

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007 ലെ കരാര്‍ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്. ഈ പദ്ധതിയുടെ കാര്യത്തിലും തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ്, കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.

Continue Reading

kerala

പ്രവാസി മലയാളികൾ ആധുനിക കേരള ശില്പികൾ: എം എൻ കാരശ്ശേരി

അമ്മാർ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച “ഇഖാമ” എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Published

on

മുക്കം: കേരളീയ സാമൂഹിക മുന്നേറ്റത്തിൽ കനപ്പെട്ട സംഭാവനകളർപ്പിച്ചവരാണ് പ്രവാസിമലയാളികളെന്നത് നിസ്സംശയം പറയാം. ഭൂപരിഷ്കരണ നിയമം നിലവിൽ വന്നപ്പോൾ ഉരുത്തിരിഞ്ഞു വന്ന തൊഴിൽ പ്രതിസന്ധിയെ മലബാർ മറികടന്നത് ഗൾഫ് പ്രവാസം കൊണ്ടാണ്. സാമൂഹിക മുന്നേറ്റത്തിന് പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് പറയുമ്പോൾ, പത്തേമാരിയിലും ലോഞ്ചുകളിലും സാഹസ യാത്ര ചെയ്ത് ഗൾഫ് നാടുകളിലെത്തി പുതിയകാല കേരളത്തിന് അടിസ്ഥാനശിലയിട്ട ആദ്യകാല ഗൾഫ് പ്രവാസികളെ മറന്നുപോകരുതെന്ന് ഡോ. എം എൻ കാരശ്ശേരി പറഞ്ഞു.

അമ്മാർ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച “ഇഖാമ” എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ അടയാളപ്പെടാതെ പോയ ആളുകളുടെ ചരിത്രം രേഖപ്പെടുത്തി എന്നതാണ് ഇഖാമ നോവലിന്റെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു.

മുക്കം ബി പി മൊയ്‌ദീൻ സേവ മന്ദിറിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രമുഖ മാപ്പിള പാട്ടു ഗവേഷകൻ ഫൈസൽ എളേറ്റിലിനു നൽകി എം എൻ കാരശ്ശേരി പുസ്തക പ്രകാശനം നിർവ്വഹിച്ചു… സംവാദ ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മലിക് നാലകത്ത്, സലാം കൊടിയത്തൂർ, ബന്ന ചേന്ദമംഗല്ലൂർ, ഉബൈദ് എടവണ്ണ എന്നിവർ പ്രസംഗിച്ചു. അമ്മാർ കിഴുപറമ്പ് സ്വാഗതവും ലുഖുമാൻ അരീക്കോട് നന്ദിയും പറഞ്ഞു

Continue Reading

Trending