കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡിഐജി രാജിവച്ചു. ലഖ്മിന്ദര്‍ സിങ് ജാഖറാണ് രാജിവച്ചത്.

അച്ഛന്‍ വയലില്‍ ജോലി ചെയ്ത് പഠിപ്പിച്ചാണ് താന്‍ ഇന്ന് കാണുന്ന ഈ നിലയിലെത്തിയതെന്നും അതുകൊണ്ട് കര്‍ഷകരോട് കടപ്പെട്ട് കൊണ്ട് താന്‍ ഈ ജോലി രാജിവെക്കുന്നുവെന്നും ജാഖര്‍ അറിയിച്ചു. ഡല്‍ഹിയിലെത്തി സമരത്തിന്റെ ഭാഗമാകാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജാഖര്‍ അറിയിച്ചു.

ചണ്ഡീഗഡിലെ ജയില്‍ ഡിഐജിയായിരുന്ന ലഖ്മീന്ദര്‍ കഴിഞ്ഞ മെയില്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടിരുന്നു. രണ്ട് മാസം മുന്‍പാണ് സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ലഖ്മീന്ദര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കുന്നത്. എന്നാല്‍ കര്‍ഷക സമരത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ 56 കാരനായ ഉദ്യോഗസ്ഥന്‍ ജോലി രാജിവച്ചിരിക്കുകയാണ്.