Connect with us

Health

ഇനി പേടിക്കേണ്ട; ചിക്കുന്‍ഗുന്യയക്ക് വാക്‌സിന്‍ എത്തുന്നു

ഏറെ നാള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ലോകത്ത് ആദ്യമായി ചിക്കുന്‍ഗുന്യക്ക് വാക്സിന്‍ വികസിപ്പിച്ചിത്

Published

on

ലോകത്ത് ആദ്യമായി ചിക്കുന്‍ഗുന്യക്ക് വാക്സിന്‍ കണ്ടെത്തി. ‘ഇക്സ് ചിക്’ എന്ന പേരിലുളള വാക്സിന് യുഎസ് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. വാക്സിന്‍ ഉടന്‍ വിപണിയില്‍ എത്തിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. ഏറെ നാള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ലോകത്ത് ആദ്യമായി ചിക്കുന്‍ഗുന്യക്ക് വാക്സിന്‍ വികസിപ്പിച്ചിത്. വാല്‍നേവ എന്ന കമ്പനിയാണ് വാക്സിന്‍ കണ്ടുപിടിച്ചത്.

നോര്‍ത്ത് അമേരിക്കയില്‍ 2 ഘട്ടങ്ങളിലായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം യുഎസ് ആരോഗ്യ മന്ത്രാലയം വാക്സിന് അംഗീകാരം നല്‍കുകയായിരുന്നു. 18 വയസിനും അതിന് മുകളിലുമുളള 3500 ആളുകളിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ‘ഇക്സ് ചിക്’ എന്ന പേരിലായിരിക്കും വാക്സിന്‍ വിപണിയില്‍ എത്തുക

18 വയസിന് മുകളിലുളളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മറ്റുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പേശിയിലേക്ക് ഇഞ്ചക്ഷന്‍ രീതിയില്‍ നല്‍കുന്ന ഒറ്റ ഡോസ് വാക്സിന്‍ ആണ് ഇത്. പുതിയ വാക്സിന്‍ എത്തുന്നതോടെ ആഗോള ഭീഷണിയായ ചികുന്‍ഗുന്യയെ പൂര്‍ണമായും തുടച്ച് നീക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 1952ല്‍ ടാന്‍സാനിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ രോഗം കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ 5 ദശലക്ഷത്തോളം ആളുകളെയാണ് ബാധിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം; സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

ണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്

Published

on

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരുവരേയും നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. നിപ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇരുവരേയും ഇന്നലെയാണ് പരിയാരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയത്. ഇന്നലെ രാത്രി രണ്ടു പേരുടേയും സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് പരിശോധനയ്ക്ക് അയച്ചു.

Continue Reading

Health

കണ്ണൂരിൽ നിപ?: രണ്ടു പേർ നിരീക്ഷണത്തിൽ

മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്

Published

on

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ നിപയെന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ രണ്ടുപേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപയുടേതെന്ന് സംശയിക്കുന്ന ലക്ഷണങ്ങളുള്ളത്. ഇരുവരുടെയും സ്രവങ്ങള്‍ കോഴിക്കോട്ടേക്ക് പരിശോധനയ്ക്കും അയക്കും. നിലവില്‍ ഇരുവരും നിരീക്ഷണത്തില്‍ തുടരുകയാണ്.

 

Continue Reading

Health

കേരളത്തില്‍ എലിപ്പനി മരണം കൂടുന്നു; ഈ വര്‍ഷം 121 എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു

പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സൈലന്‍റ് കില്ലറായി മാറി എലിപ്പനി. സമീപകാലത്തെ ഏറ്റവും ഉയർന്ന എലിപ്പനി മരണകണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേരുടെ ജീവനെടുത്ത പകർച്ച വ്യാധിയും എലിപ്പനിയാണ്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ പാളിയെന്നതിന്‍റെ തെളിവായി മാറുകയാണ് കണക്കുകൾ.

ജൂണിൽ 18 പേരും ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്യുന്നത്. 1916 പേർക്ക് രോഗബാധ. 1565 പേർക്കാണ് എലിപ്പനി സംശയിച്ചത്. 121 മരണം സ്ഥിരീകരിച്ചപ്പോൾ, 102 മരണം സംശയപ്പട്ടികയിലാണ്. ഇത് എത്ര ഉയർന്ന കണക്കാണെന്ന് മനസിലാകണമെങ്കിൽ മുൻവർഷങ്ങളിലെ കണക്കുകള്‍ പരിശോധിക്കണം. കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 831 പേർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ൽ 2482 പേർക്ക് രോഗംബാധ സ്ഥിരീകരിച്ചതിൽ 121 പേരാണ് മരിച്ചത്.
സംശയ പട്ടികയിലെ മരണങ്ങൾ കൂടി ചേർത്താൽ 2021 മുതൽ 822 പേരാണ് എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. പ്രളയമുണ്ടായ 2018ൽ പോലും സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 32 പേർ മാത്രമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 14 പേരായിരുന്നു പ്രളയം ആവർത്തിച്ച 2019ൽ എലിപ്പനി മൂലം മരിച്ചത്. എലിപ്പനിക്കെതിരെ ഫലപ്രദമായ പ്രതിരോധമാർഗവും ചികിത്സയുമുണ്ട്. എന്നിട്ടും രോഗകണക്ക് ഉയരുന്നതിന്‍റെ കാരണം താഴെത്തട്ടിലെ പ്രതിരോധപ്രവർത്തനങ്ങളിലും നിരീക്ഷണത്തിലുമുള്ള പോരായ്മയാണ്.

Continue Reading

Trending