വാഷിങ്ടണ്‍: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. ആറു പതിറ്റാണ്ടു കാലം ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്‌ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് കാസ്‌ട്രോയുണ്ടാക്കിയ സ്വാധീനം ചരിത്രം അടയാളപ്പെടുത്തുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ അനുസ്മരിച്ചതിനു പിന്നാലെയാണ് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. കാസ്‌ട്രോയുടെ കാലഘട്ടത്തില്‍ കൊള്ളയും ദാരിദ്ര്യവും മനുഷ്യാവകാശ ലംഘങ്ങളും കൊണ്ട് കുപ്രസിദ്ധി നേടിയതായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. കാസ്‌ട്രോ കാരണമുണ്ടായ ദുരന്തങ്ങളും മരണങ്ങളും ഒരിക്കലും മറക്കാനാവില്ല. റൗള്‍ കാസ്‌ട്രോയുടെ ഭരണത്തിനു കീഴിലും ക്യൂബ ഏകാധിപത്യ രാജ്യമാണ്. ക്യൂബന്‍ ജനതയുടെ മുന്നേറ്റത്തിനു വേണ്ടി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടണ്‍: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാസ്‌ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. ആറു പതിറ്റാണ്ടു കാലം…

Categories: Culture, More, Views
Tags: #donaldtrump, #fidelcastro
Related Articles
Be the first to write a comment.