Connect with us

film

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന്റെ പത്രിക തള്ളി

പ്രസിഡന്റായി മത്സരിക്കാന്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. പ്രസിഡന്റായി മത്സരിക്കാന്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. അതേസമയം പത്രിക തള്ളിയത് ഗൂഢാലോചനയാണെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. പത്രിക തള്ളിയത് നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

ആഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്‌സ് ?അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടന തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് പര്‍ദ ധരിച്ചെത്തിയിരുന്നു. ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞിരുന്നു.

പത്രിക തള്ളുന്നതില്‍ സാന്ദ്ര തോമസ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വരണാധികാരിയുമായി വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഉണ്ടായത് നീതിനിഷേധമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

ഒന്‍പത് സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും ഏതൊരു റെഗുലര്‍ മെമ്പറിനും മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരിക്കാം എന്നാണ് ബൈലോയെന്നും സാന്ദ്ര വ്യക്തമാക്കി.

film

56-ാം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപനം; സുവര്‍ണ മയൂരത്തിന് സര്‍ക്കീട്ട്‌ ഉള്‍പ്പെടെ 15 സിനിമകള്‍

മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും.

Published

on

പനജി : 56-ാം അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുന്നു. നവംബര്‍ 20 മുതല്‍ നടന്ന മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് സുവര്‍ണ മയൂരത്തിനായി ഏറ്റുമുട്ടുന്നത്. ആസിഫ് അലി നായകനായി തമര്‍ കെ.വി സംവിധാനം ചെയ്ത സര്‍ക്കീട്ട്‌, രാജ്കുമാര്‍ പെരിയസാമിയുടെ അമരന്‍, സന്തോഷ് ധവക്കിന്റെ ഗോന്ധല്‍ എന്നിവയാണ് ഇത്തവണ ഇന്ത്യയില്‍ നിന്ന് മത്സരരംഗത്തെത്തിയ ചിത്രങ്ങള്‍. അന്താരാഷ്ട്ര മത്സരവിഭാഗത്തിന് സംവിധായകനും എഴുത്തുകാരനുമായ രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ജൂറി ചെയര്‍മാന്‍. ശ്യാമപ്രദാസ് മുവര്‍ജി ഓഡിറ്റോറിയത്തിലാണ് വൈകിട്ട് നാല് മണിക്ക് സമാപനചടങ്ങുകള്‍ ആരംഭിക്കുക. കേന്ദ്ര വാര്‍ത്താ വിനിയോഗപ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി എല്‍. മുരുകന്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും പ്രമുഖ ഇന്ത്യന്‍ ചലച്ചിത്രതാരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. രജനികാന്തിന് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്ക് പ്രത്യേക ആദരവും ലഭിക്കും. ആമിര്‍ ഖാനും ചടങ്ങില്‍ സാന്നിധ്യം അറിയിക്കും.
മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന് സുവര്‍ണ മയൂരവും 40 ലക്ഷം രൂപയും സമ്മാനിക്കപ്പെടും. മികച്ച സംവിധായകന്‍, നടന്‍, നടി, നവാഗത സംവിധായകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് എ.ആര്‍.എം. എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിതിന്‍ ലാല്‍ മികച്ച നവാഗത സംവിധായകിനുള്ള പുരസ്‌കാരത്തിന് മത്സരിക്കുകയാണ്. മേളയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രം പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് നേടിയത്. ഈ വര്‍ഷത്തെ സമാപനചിത്രമായി തായ്‌ലന്‍ഡില്‍ നിന്നുള്ള എ യൂള്‍ ഗോസ്റ്റ് പ്രദര്‍ശിപ്പിക്കും. രാച്ചപും ബൂംബുന്‍ചാച്ചോകാണ് ചിത്രം സംവിധാനം ചെയ്തത്. മേളയുടെ എട്ടാം ദിനത്തില്‍ നടന്ന ‘ ഫയര്‍ ‘ പരിപാടിയില്‍ ചലച്ചിത്രനിരൂപകന്‍ ഭരദ്വാജ രംഗനൊപ്പമാണ് ആമിര്‍ ഖാന്‍ സംസാരിച്ചത്. ഇന്നലെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ സ്പാനിഷ് ചിത്രം എ പോയറ്റ് ഉം മലയാളചിത്രം സര്‍ക്കിറ്റ് ഉം പ്രദര്‍ശനത്തിനെത്തി.

Continue Reading

film

30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നാളെ മുതല്‍

registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

Published

on

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്ട്രേഷന്‍ നടത്താം. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.

Continue Reading

entertainment

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Published

on

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

Trending