ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. പ്രസിഡന്റായി മത്സരിക്കാന്‍ മൂന്നു ചിത്രങ്ങള്‍ നിര്‍മിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. അതേസമയം പത്രിക തള്ളിയത് ഗൂഢാലോചനയാണെന്ന് സാന്ദ്ര തോമസ് പ്രതികരിച്ചു. പത്രിക തള്ളിയത് നിയമപരമായി നേരിടുമെന്നും അവര്‍ വ്യക്തമാക്കി.
ആഗസ്റ്റ് 14നാണ് പ്രൊഡ്യൂസേഴ്‌സ് ?അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടന തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് പര്‍ദ ധരിച്ചെത്തിയിരുന്നു. ലൈംഗികാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്തരമൊരു വസ്ത്രധാരണത്തിന് പിന്നിലെന്നും സാന്ദ്ര പറഞ്ഞിരുന്നു.
പത്രിക തള്ളുന്നതില്‍ സാന്ദ്ര തോമസ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വരണാധികാരിയുമായി വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഉണ്ടായത് നീതിനിഷേധമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.
ഒന്‍പത് സിനിമകള്‍ തന്റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും ഏതൊരു റെഗുലര്‍ മെമ്പറിനും മൂന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരിക്കാം എന്നാണ് ബൈലോയെന്നും സാന്ദ്ര വ്യക്തമാക്കി.