ന്യൂഡല്‍ഹി: വിള നശിച്ച കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിച്ചു. 795.54 കോടി രൂപയാണ് റാബി വിളനാശം സംഭവിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ആശ്വാസമായി അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെയാണ് ശുപാര്‍ശ. ധനകാര്യ വകുപ്പ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കൃഷി വകുപ്പ് മന്ത്രി രാധാ മോഹന്‍ സിങ് എന്നിവരും പങ്കെടുത്തു. വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയിരുന്നു. 3,310 കോടി രൂപയാണ് കര്‍ണാകട കേന്ദ്രസഹായമായി ആവശ്യപ്പെട്ടത്. കര്‍ണാടക കൃഷി വകുപ്പ് മന്ത്രി കൃഷ്ണ ബെയ്‌റ ഗൗഡ, റവന്യു വകുപ്പ് മന്ത്രി കഗോഡു തിമ്മപ്പ എന്നിവര്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചിരുന്നു.