kerala

താമരശ്ശേരിയിലെ തീപിടുത്തം; പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി

By webdesk18

January 01, 2026

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയിയിലെ തീ നിയന്ത്രണവിധേയമാക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. എം ആര്‍ എം എക്കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.ദേശീയപാതയ്ക്ക് അരികിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.