Connect with us

kerala

പ്രഥമ പിടി തോമസ് സ്മാരക അവാര്‍ഡ് ആര്യാടന്‍ ഷൗക്കത്തിന്

ഫെബ്രുവരി 26 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചുനടക്കുന്ന വീക്ഷണം മഹോത്സവം സാംസ്‌കാരിക പരിപാടിയില്‍വെച്ചു അവാര്‍ഡ് സമ്മാനിക്കും

Published

on

അബുദാബി:ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുള്ള യുഎഇയിലെ കലാ സാംസ്‌കാരിക സംഘടനയായ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ .ഇ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പിടി തോമസ് സ്മാരക അവാര്‍ഡിന് കെ പി സി സി ജനറല്‍ സെക്രട്ടറിയും സംസ്‌കാര സാഹിതി ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത് അര്‍ഹനായി.

രാഷ്ട്രീയ നിരീക്ഷകയും സാഹിത്യകാരിയുമായ സുധാ മേനോന്‍ അധ്യക്ഷയായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. രാഷ്രീയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ കലാ, സാംസ്‌കാരിക,സാഹിത്യ,പാരിസ്ഥിക,സിനിമാ രംഗത്തെ സംഭാവനകളും കണക്കിലെടുത്താണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ഫെബ്രുവരി 26 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ചുനടക്കുന്ന വീക്ഷണം മഹോത്സവം സാംസ്‌കാരിക പരിപാടിയില്‍വെച്ചു അവാര്‍ഡ് സമ്മാനിക്കും. പിടിയുടെ സഹധര്‍മിണിയും തൃക്കാക്കര എംഎല്‍എയുമായ ഉമാ തോമസ് അടക്കം കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും

തുടര്‍ വര്‍ഷങ്ങളിലും അവാര്‍ഡിനുള്ള മാനദണ്ഡം രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മറ്റു മേഖലകളിലെ പ്രവര്‍ത്തന മികവ് കൂടിയായിരിക്കുമെന്ന് ഭാരവാഹികളായ എന്‍.പി മുഹമ്മദലി, ഇപി ജോണ്‍സന്‍,രഞ്ജന്‍ ജേക്കബ്, എന്‍ കെ സജീവന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

kerala

സ്പായിലെ മാലമോഷണ കേസ്: പണം തട്ടിയ എസ്ഐ ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവില്‍ പൊലീസ് ഓഫീസറിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ. കെ. ബൈജുവിനെ സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തട്ടിയെടുത്ത തുകയായ നാല് ലക്ഷം രൂപയില്‍ രണ്ട് ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമാക്കി. സ്പാ നടത്തുന്ന യുവതിയെയും ഉള്‍പ്പെടെ മൂന്ന് പേരെ പ്രതികളായി പൊലീസ് ചേര്‍ത്തിട്ടുണ്ട്. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് ഇതിനകം പിടികൂടിയപ്പോള്‍, യുവതി ഒളിവിലാണ്.

സംഭവം നവംബര്‍ 8നാണ് നടന്നത്. സിപിഒ സ്പായില്‍ എത്തിയതിന് പിന്നാലെ യുവതി മാല നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കി. സിപിഒ മാല എടുത്തുവെന്നാണ് അവള്‍ ആരോപിച്ചത്. തുടര്‍ന്ന് എസ്ഐ ബൈജുവും സംഘവും മോഷണവിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്.

 

Continue Reading

kerala

കേരളത്തില്‍ ഇന്ന് കനത്ത മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും. 26 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന്നും സാധ്യതയുണ്ട്.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടലിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ അറബിക്കടലിലുള്ള ചക്രവാതച്ചുഴിയും സംസ്ഥാനത്തെ മഴ ശക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്.

ഈ മാസം 24 വരെ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സമാന സാഹചര്യം പ്രതീക്ഷിക്കുന്നു.

 

Continue Reading

kerala

ഐക്യരാഷ്ട്രസഭാ വിമന്‍ ശില്‍പശാലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനി

രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയാണ് ഷി ലീഡ്‌സ്.

Published

on

കോഴിക്കോട്: ഐക്യ രാഷ്ട്രസഭയുടെ യു.എന്‍ വിമണ്‍ ഷിലീഡ്സിലേക്ക് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും റിസര്‍ച്ച് സ്‌കോളറുമായ അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയാണ് ഷി ലീഡ്‌സ്.

സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതു രംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യു.എന്‍ വിമണ്‍. ഡിസംബര്‍ ആദ്യവാരമാണ് ഷിലീഡ്സ് ശില്‍പശാല മുസ്ലിം ലീഗ് വിദ്യാര്‍ത്ഥിനികളു ടെ സംഘടനയായ ഹരിതയു ടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയാണ് തൊഹാനി വിദ്യാര്‍ തി രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്തേക്ക് വരുന്നത്. പിന്നീട് എം.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. നിലവില്‍ അലയന്‍സ് യൂണിവേഴ് സിറ്റിയില്‍ പി.എച്ച്.ഡി റിസര്‍ച്ച് സ്‌കോളര്‍ കൂടിയാണ് തൊഹാനി.

കോഴിക്കോട് ലോ കോളജില്‍നിന്ന് ബി.എ എല്‍.എല്‍. ബി ബിരുദവും കോഴിക്കോട് യൂ ണിവേഴ്സിറ്റി ലോഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സഊദി അറേബ്യയില്‍ നടന്ന മിഡില്‍ ഈസ്റ്റ് യൂത്ത് സമ്മിറ്റ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. എം.സി.ഡി ലോ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയും വിവിധ സ്ഥാപനങ്ങളുടെ ലിഗല്‍ അഡൈ്വസര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Continue Reading

Trending