kerala
സ്കൂട്ടറില്‍ അഞ്ച് പേര്: ശിക്ഷ, രണ്ട് ദിവസം സാമൂഹ്യസേവനം
സ്കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ച് പേര് യാത്ര ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വേറിട്ട ശിക്ഷ.
തൊടുപുഴ: സ്കൂട്ടറില്‍ അപകടകരമായ രീതിയില്‍ അഞ്ച് പേര് യാത്ര ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വേറിട്ട ശിക്ഷ. രണ്ട് ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യസേവനം ചെയ്യണമെന്നാണ് ആര്.ടി.ഒ ആര്. രമണന്റെ ഉത്തരവ്.ഇടുക്കി രാജമുടി മാര്‍സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ഥികളായ ജോയല്‍ വി. ജോമോന്, ആല്ബിന് ഷാജി, അഖില്‍ ബാബു, എജില്‍ ജോസഫ്, ആല്ബിന് ആന്റണി എന്നിവരെയാണ് ശിക്ഷിച്ചത്.
ഇറക്കവും കയറ്റവും ചേര്‍ന്ന റോഡില്‍ സ്കൂട്ടറില്‍ അഞ്ചുപേര്‍ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഇടുക്കി ആര്.ടി.ഒ യ്ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. വാഹനം ഓടിച്ച ജോയല്‍ വി. ജോമോന്റെ ലൈസന്‍സ് 3 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. 2000 രൂപ പിഴയും ഈടാക്കി.കുട്ടികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഇന്നലെ ആര്.ടി ഓഫിസിലേക്ക് വിളിച്ച് വരുത്തി ബോധവത്ക്കരണ ക്ലാസ് നല്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാനാണ് നിര്‍ദ്ദേശം. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി സൂപ്രണ്ടിനും കൈമാറി.
kerala
തകരാറിലായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്
ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് (22) ആണ് പരിക്കേറ്റത്.
എരുമപ്പെട്ടി (തൃശൂര്‍): തകരാറിലായ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ തീപിടിത്തത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഫാരിസ് (22) ആണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചിറ്റണ്ട സ്കൂളിന് സമീപമുള്ള ഇരുചക്രവാഹന വര്‍ക്ക്ഷോപ്പില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്ന കേടായ ബൈക്കില്‍ നിന്നുണ്ടായ തീപ്പൊരി അടുത്തുവെച്ചിരുന്ന പെട്രോള്‍ കുപ്പിയിലേക്ക് പടരുകയായിരുന്നു. പെട്രോള്‍ ഉടന്‍ തന്നെ ആളിക്കത്തി തീഗോളമായി മാറിയതായി ദൃക്സാക്ഷികള്‍ പറയുന്നു.
അപകടത്തില്‍ 90 ശതമാനം പൊള്ളലേറ്റ ഫാരിസ് അതീവഗുരുതരാവസ്ഥയിലാണ്. ജീവന് രക്ഷിക്കാനാകുമോ എന്ന ആശങ്ക തുടരുകയാണ് എന്ന് ചികിത്സകര്‍ അറിയിച്ചു.
kerala
പീരുമേട്ടിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.
തൊടുപുഴ: ശബരിമല തീര്‍ഥാടകരെ കൊണ്ടുപോയ ബസ് പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.
തമിഴ്നാട് കരൂര്‍ സ്വദേശികളായ തീര്‍ഥാടകരെയാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തന്നെ മറിഞ്ഞുവീണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ നാല്പതിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രണ്ടുപേര്‍ക്ക് തലയ്ക്കും ഒരാളുടെ കൈക്കും ഗുരുതരമായി പരിക്കേറ്റു.
അപകടസമയത്ത് വഴിയിലൂടെ യാത്ര ചെയ്ത വാഹനയാത്രികരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തനം നടത്തി മുണ്ടക്കയം ആശുപത്രിയിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.
kerala
‘പിന്മാറിയില്ലെങ്കില് കൊന്നുകളയും’; സ്ഥാനാര്‍ത്ഥിക്കെതിരെ ഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്
സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി.
പാലക്കാട്: അഗളി പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്. 18-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ജംഷീര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജംഷീറിനെതിരെ അഗളി പൊലീസ് കേസെടുത്തു.
അട്ടപ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയാണ് മുന്‍ സിപിഎം ഏരിയ സെക്രട്ടറി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് തട്ടിക്കളയുമെന്നായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സ്ഥാനാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News12 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala13 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

