india

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

By webdesk18

August 04, 2025

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് പിതാവിന്റെ വിയോഗ വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പാര്‍ട്ടിയുടെ (ജെഎംഎം) സ്ഥാപകനേതാവും ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണത്തിലെ മുന്നണി പോരാളിയുമായിരുന്നു ഷിബു സോറന്‍.

മൂന്ന് തവണ ഷിബു സോറന്‍ ജാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിപദവും കേന്ദ്രമന്ത്രിസ്ഥാനവും വഹിച്ചിരുന്നു. നാല് പതിറ്റാണ്ട് കാലമാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയെന്ന പാര്‍ട്ടിയെ ഷിബു സോറന്‍ നയിച്ചത്.

1987ല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനമേറ്റെടുത്ത ഷിബു സോറന്‍ 2025 വരെ പാര്‍ട്ടിയെ നയിച്ചു. 2005 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായ അദ്ദേഹം കേവലം പത്ത് ദിവസത്തേക്കാണ് കസേരയിലിരുന്നത്. പിന്നീട് 2008 ആഗസ്റ്റ് മുതല്‍ 2009 മുതല്‍ ജനുവരി വരെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചു. 2009 ഡിസംബര്‍ മുതല്‍ 2010 വരെയും അദ്ദേഹം മുഖ്യമന്ത്രി കസേരയിലിരുന്നിട്ടുണ്ട്.