News

ഫ്രാന്‍സിന് ഇന്ന് പേടിക്കാനില്ല

By Test User

November 30, 2022

എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി 8.30ന് നടക്കുന്ന പോരാട്ടത്തില്‍ തുണീഷ്യയുമായി കളിക്കുന്ന ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിന് പേടിക്കാനില്ല. രണ്ട് കളികള്‍ ജയിച്ച് ആറ് പോയിന്റുമായി അവര്‍ നേരത്തെ തന്നെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്.

തുണീഷ്യക്ക് ഡെന്മാര്‍ക്കിനെതിരെ നേടിയ സമനില വഴി ലഭിച്ച ഒരു പോയിന്റ് മാത്രമാണ്. കിലിയന്‍ എംബാപ്പേ എന്ന സൂപ്പര്‍ താരം ഡെന്മാര്‍ക്കിനെതിരെ പ്രകടിപ്പിച്ച കരുത്താണ് ദിദിയര്‍ ദെഷാംപ്‌സ് സംഘത്തിന്റെ ഊര്‍ജ്ജം. കരീം ബെന്‍സേമ ഇല്ലാതിരുന്നിട്ടും മനോഹരമായി ഫ്രാന്‍സ് കളിക്കുന്നു. തുണീഷ്യക്കാവട്ടെ ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ കസറാനായിരുന്നില്ല. ഫ്രാന്‍സ് ജയിക്കുന്നപക്ഷം അവര്‍ എല്ലാ മല്‍സരങ്ങളും സ്വന്തമാക്കി ഗ്രൂപ്പില്‍ തലപ്പത്ത് വരും.