Connect with us

News

‘ദൈവത്തെ ഓർത്ത്‌ ആക്രമണം നിർത്തൂ’: ഇസ്രാഈലിനോട് അഭ്യർഥിച്ച്‌ ഫ്രാൻസിസ്‌ മാർപാപ്പ

അതീവഗുരുതരമായ സാഹചര്യമാണ്‌ ഗാസയിലെന്നും ജനങ്ങൾക്ക്‌ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published

on

ഗാസയിലേക്ക്‌ ഇസ്രാഈൽ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന്‌ അഭ്യർഥിച്ച്‌ ഫ്രാൻസിസ്‌ മാർപാപ്പ. സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അതീവഗുരുതരമായ സാഹചര്യമാണ്‌ ഗാസയിലെന്നും ജനങ്ങൾക്ക്‌ മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദൈവത്തെ ഓർത്ത്‌ വെടിനിർത്തൽ പ്രഖ്യാപിക്കണം. സംഘർഷം വ്യാപിക്കുന്നത്‌ തടയാൻ ആവശ്യമായത്‌ ചെയ്യണം. മുറിവേറ്റവർക്ക്‌ ചികിത്സ എത്തിക്കണമെന്നും , ബന്ദികളെ മോചിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട്ടില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റം; ജില്ലാ പഞ്ചായത്തിലും ബത്തേരി നഗരസഭയിലും അട്ടിമറി വിജയം

14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്.

Published

on

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎിന് വന്‍ മുന്നേറ്റം. വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. 14 സീറ്റുകളിലാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്.

അതുപോലെ മാനന്തവാടി നഗരസഭയിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫിനെ പിന്നിലാക്കി 20 ഡിവിഷനുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. ബത്തേരി നഗരസഭ ഭരണം എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് യുഡിഎഫ്. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേഷ് ഉള്‍പ്പെടെ തോറ്റു. ബ്രഹ്‌മഗിരി സൊസൈറ്റി ക്രമക്കേട് അടക്കം എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫ് എട്ടു സീറ്റുകളില്‍ വിജയിച്ചു. അതേസമയം, മാനന്തവാടി നഗരസഭയില്‍ 21 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതും ബത്തേരി നഗരസഭ ഭരണം പിടിച്ചെടുത്തതും കോണ്‍ഗ്രസിന് വയനാട്ടില്‍ നേട്ടമായി. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്തും യു.ഡി.എഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളില്‍ യു.ഡി.എഫ്് മുന്നേറുന്നു.

Continue Reading

kerala

കേരള ജനത ഞങ്ങള്‍ക്കൊപ്പം -സണ്ണി ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്.

Published

on

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ യുഡിഎഫിന് ശക്തമായ മുന്നേറ്റത്തില്‍ കേരള ജനത ഞങ്ങള്‍ക്കൊപ്പമെന്ന് സണ്ണി ജോസഫ്.

എൽഡിഎഫിന്‍റെ കള്ള പ്രചാരണങ്ങൾ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. കേരള ജനത തങ്ങൾക്കൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. തിരുവനന്തപുരം കോർപറേഷന്‍റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടി.ജനങ്ങൾ അത് കണ്ടു” സണ്ണി ജോസഫ് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നില്‍ യുഡിഎഫ്. എല്‍ഡിഎഫിന്റെ കുത്തക കോര്‍പ്പറേഷനായിരുന്ന കൊല്ലമടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. കൊച്ചി നഗരസഭയിലും യുഡിഎഫ് ഭരണം പിടിച്ചു എന്നു തന്നെ പറയാം. തൃശ്ശൂര്‍, കോല്ലം, കോഴിക്കോട്, കൊച്ചി കോര്‍പ്പറേഷനുകളാണ് യുഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. തൃശൂരില്‍ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. കണ്ണൂരിലും യുഡിഎഫ് മുന്നേറുകയാണ്. കോഴിക്കോട് അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറ്റമാണുള്ളത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തുടങ്ങി എല്ലാ മേഖലയിലും ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ്. ഈ മുന്നേറ്റം അന്തിമം അല്ലെങ്കിലും 2010ന് ശേഷം ചരിത്രത്തില്‍ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാകുന്നത്. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വന്‍ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.

സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരത്തല്‍. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം സ്വാധീനം ചെലുത്തുന്ന വ്യക്തമായ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത തരത്തിലാണ് 2010-ന് ശേഷം ആദ്യമായി ഇത്തരത്തില്‍ യു.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നത്.

 

Continue Reading

kerala

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന് തോല്‍വി

യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.

Published

on

കോട്ടയം:  നഗരസഭയിൽ 48-ാം വാർഡ് തിരുനക്കരയിൽ എല്‍ഡിഎഫ്‌ സ്ഥാനാർത്ഥിയായി മത്സരിച്ച ലതികാ സുഭാഷിന് തോൽവി.

യുഡിഎഫ് സ്ഥാനാർത്ഥി സുശീല ഗോപകുമാർ ആണ് വാർഡിൽ വിജയിച്ചത്.എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ് ലതികാ സുഭാഷ് .

കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി. ഗോപകുമാറിന്റെ ഭാര്യയാണ് സുശീല ഗോപകുമാർ.

Continue Reading

Trending