തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ ഇന്നലെ സംസ്ഥാന വ്യാപകമായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കിയിതിനു പിന്നാലെ പെട്രോളിനും ഡീസലിനും ഇന്നലെ അര്‍ദ്ധരാത്രിയിലും വില വര്‍ദ്ധിച്ചു. പെട്രോളിന് ഏഴ് പൈസയും ഡീസലിന് 16 പൈസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതിനു പുറമെ നികുതി കൂടി ചേരുമ്പോള്‍ ഇന്ധനവില ഇനിയും കൂടും.

അതേസമയം ദിനംപ്രതി ഇന്ധനവില വര്‍ദ്ധിക്കുന്നത് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ ഇപ്പോഴും കൈക്കൊണ്ടിട്ടില്ല. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നിരിക്കുന്ന ഘട്ടത്തിലാണ് ഈ കുതിച്ചുചാട്ടം.