നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസിലെ കുറ്റപത്രം ഈ മാസം 31ന് മുന്‍പ് സമര്‍പ്പിക്കും. ഇനി അന്വേഷണസംഘം സമയം നീട്ടി ചോദിക്കില്ല. നടന്‍ ദിലീപിന്റെ ഭാര്യയായ കാവ്യമാധവനും കേസില്‍ പ്രതി ആകില്ല. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.

ദിലീപിന്റെ അഭിഭാഷകരെയും കേസില്‍ നിന്ന് ഒഴിവാക്കിയേക്കും. ദിലീപിന്റെ സുഹൃത്ത് ശരത്ത് മാത്രമായിരിക്കും അധികം കുറ്റപത്രത്തില്‍ പ്രതിയാവുക. തെളിവ് നശിപ്പിക്കുക,തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തിരുന്നത്.