Culture

ഗെയില്‍ വിരുദ്ധ പ്രക്ഷോഭം, നിര്‍ണായക യോഗം ഇന്ന്

By chandrika

November 04, 2017

 

ഗെയില്‍ വിരുദ്ധ സമര സമിതിയെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കന ക്ഷണിച്ച സാഹചര്യത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ സമിതി ഇന്ന് യോഗം ചേരും. സ്ഥലം എം പി എം ഐ ഷാനവാസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കായിരിക്കും യോഗം ചേരുക.

തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാറുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട വിഷയങ്ങളായിരിക്കും ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കുക. രാവിലെ പതിനൊന്ന് മണിക്ക് കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. അതേസമയം പൈപ്പിടല്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി.