Connect with us

kerala

ഡ്രൈവിങ്ങ് ലൈസന്‍സ് നേടല്‍ ഇനി കടുകട്ടി; പരീക്ഷ രീതി പരിഷ്‌കരിക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ അടക്കം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

Published

on

അടുത്തമാസം മുതല്‍ ഡ്രൈവിങ്ങ് ലൈസന്‍സ് എളുപ്പത്തില്‍ ലഭിക്കില്ല. പരീക്ഷയില്‍ അടക്കം സമഗ്രമാറ്റങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്സ് പരീക്ഷയില്‍ അടക്കം മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

മുമ്പ് 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്തുമെന്ന് നേരത്തെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചിരുന്നു. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്സ് പരീക്ഷ പാസ്സാകുകയുള്ളു.

ഒരു ആര്‍ ടി ഓഫീസില്‍ നിന്ന് ഒരു ദിവസം 20 ലൈസന്‍സിലധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. റ്റൊൻ്റി ഫോർ ‘ ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണം. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി’; ഫേസ്ബുക്ക് പോസ്റ്റുമായി എംപി ഹൈബി ഈഡന്‍

മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍

Published

on

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലെ യൂഡിഎഫ് മുന്നേറ്റത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി എംപി ഹൈബി ഈഡന്‍. കൊച്ചിന്‍ കോര്‍പ്പറേഷന്‍ യുഡിഎഫ് തൂക്കി’ എന്നാണ് എംപിയുടെ ഫേസ്ബുക്ക് കുറിപ്പ്. മനസ്സിനെ ഏറ്റവും അധികം നിറയ്ക്കുന്ന സന്തോഷം ഗാന്ധി നഗറിലെ നിര്‍മ്മല ടീച്ചറുടെ വിജയമാണെന്നും സാധാരണക്കാരില്‍ സാധാരണയായ ഒരാളുടെ അസാധാരണ വിജയമാണിതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണ നഷ്ടമായ കൊച്ചി കോര്‍പ്പറേഷന്‍ ഭരണം ഇത്തവണ തിരികെ പിടിച്ചിരിക്കുകയാണ് യുഡിഎഫ്. 45-നും 50-നും ഇടയില്‍ ഡിവിഷനുകളില്‍ വിജയിച്ചുകൊണ്ട് യുഡിഎഫ് ഭരണം ഉറപ്പിച്ചിരിക്കുകയാണ്. മേയര്‍ സ്ഥാനാര്‍ത്ഥി ദീപ്തി മേരി വര്‍ഗീസ് വിജയിച്ചു. ഒപ്പം തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന വി കെ മിനിമോളും വിജയിച്ചു.

അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

 

 

Continue Reading

kerala

സണ്ണി ജോസഫിന്റെ വാര്‍ഡില്‍ യുഡിഎഫിന് ചരിത്ര വിജയം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.

Published

on

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസിന് വിജയം. പായം പഞ്ചായത്തിലെ താന്തോട് വാര്‍ഡിലാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹരിത എം.പി 425 വോട്ട് നേടിയാണ് വിജയിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേരളത്തിലാകെ യുഡിഎഫ് തരംഗമാണ്. നാല് കോര്‍പറേഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരില്‍ യുഡിഎഫ് ഭരണമുറപ്പിച്ചു. ‘യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് പോകുന്നു. കേരള ജനത എന്നും ഞങ്ങളൊടൊപ്പം എന്നും,തിരുവനന്തപുരം കോര്‍പറേഷന്റെ കാര്യം വിശദമായി പഠിച്ചിട്ട് പറയാം. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നു കാട്ടി.ജനങ്ങള്‍ അത് കണ്ടു’ സണ്ണി ജോസഫ് പറഞ്ഞു.

 

Continue Reading

kerala

കോണ്‍ഗ്രസ് വിട്ട എ.വി ഗോപിനാഥ് പെരിങ്ങോട്ടുകുറിശിയില്‍ തോറ്റു

സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയത്.

Published

on

പാലക്കാട്: കോണ്‍ഗ്രസ് വിട്ട എ.വി ഗാപിനാഥിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനത്തിന് കനത്ത തിരിച്ചടി. പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ ഗോപിനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റു. സ്വതന്ത്രജനാധിപത്യ മുന്നണിയെന്ന പേരിലായിരുന്നു ഗോപിനാഥടക്കം ഏഴ് സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയത്. എല്‍ ഡി എഫുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയ ഗോപിനാഥ് പഞ്ചായത്ത് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഗോപിനാഥ് 1991 ല്‍ ആലത്തൂരില്‍ നിന്നും നിയമസഭയിലെത്തിയിരുന്നു. 2021 ല്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി അകന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മന്ത്രിയും സി പി ഐ എം നേതാവുമായി എ കെ ബാലനുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഗോപിനാഥ് പിന്നീട് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടു.

ഗോപിനാഥിനൊപ്പം മത്സരിച്ച ഏഴ് മുന്‍ കോണ്‍ഗ്രസുകാരും ഗ്രാമപഞ്ചായത്തില്‍ തോറ്റതോടെ ഗോപിനാഥിന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് തന്നെ കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശി എന്നും കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു. കോണ്‍ഗ്രസിന്റെ കോട്ടയില്‍ ഇത്തവണ വിള്ളല്‍ വീഴ്ത്തുമെന്നായിരുന്നു ഗോപിനാഥിന്റെ വെല്ലുവിളി.

 

Continue Reading

Trending