കോഴിക്കോട്: 2017-18 സീസണിൽ കേരളത്തിൽ നിന്നുള്ള ഏക ടീമായ ഗോകുലം എഫ്സിയുടെ ആദ്യ ഹോം മത്സരം സമനിലയിൽ. ചെന്നൈ സിറ്റി എഫ്സിക്കെതിരെ 1-1 സമനില പാലിച്ച ഗോകുലം സീസണിലെ ആദ്യ പോയിന്റ് സ്വന്തമാക്കി.

ഗോകുലത്തിന്റെ അടുത്ത മത്സരം ഡിസംബർ 9ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

25000ലധികം 23ആം മിനുട്ടിൽ ബായി കമോ സ്റ്റെഫാനെയുടെ ഗോളിൽ ഗോകുലം ആണ് ആദ്യം മുന്നിലെത്തിയത്. 28ആം മിനുട്ടിൽ ജീൻ മൈക്കൽ ജോക്കിം ചെന്നൈയെ ഓപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ ചെന്നൈ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോകുലം ഗോൾകീപ്പർ നിഖിൽ ബെർണാദിന്റെയും 21 വയസ്സുകാരൻ ഡിഫന്റർ പ്രവത് ലകാരയുടെയും മിന്നും പ്രകടനം ഗോകുലത്തിന് തുണയായി. അവസാന നിമിഷങ്ങളിൽ വിജയ ഗോളിനായി ഗോകുലം ആഞ്ഞു ശ്രമിച്ചെങ്കിലും ദൗർഭാഗ്യം വിനയായി.