കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,375 രൂപയും പവന് 80 രൂപ കുറഞ്ഞു 35,000 രൂപയുമാണ് ബുധനാഴ്ചത്തെ വില. വെള്ളി ഗ്രാമിന് 74 രൂപ. ചൊവ്വാഴ്ച സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഗ്രാമിന് 60 രൂപ കൂടി 4,385 രൂപയും പവന് 480 രൂപ കൂടി 35,080 രൂപയിലും ആണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.