Indian Traditional Gold Necklace shot in studio light.

kerala

സ്വര്‍ണവില 90,000 രൂപയ്ക്ക് താഴെ; പവന് 520 രൂപയുടെ ഇടിവ്

By webdesk17

November 04, 2025

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000 രൂപയ്ക്ക് താഴെയായി. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 89,800 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് ഇപ്പോഴത്തെ വില 11,225 രൂപയാണ്. ഒക്ടോബര്‍ 28ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെയെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വര്‍ണവില ആയിരത്തിലധികം രൂപ ഉയര്‍ന്ന് 90,000 കടന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ഇടിവുകള്‍ക്ക് പിന്നാലെ ഇന്ന് വീണ്ടും വില താഴ്ന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് ഏകദേശം 9,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് ഇതുവരെയുള്ള സര്‍വകാല റെക്കോര്‍ഡ് വില. അമേരിക്കന്‍ സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ഉള്‍പ്പെടെയുള്ള ആഗോള ഘടങ്ങളാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയെ ബാധിക്കുന്നത്. ഇതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലുമുള്ള വിലയിടിവ്.