kerala
സംസ്ഥാനത്ത് മാറിമറിഞ്ഞ് സ്വര്‍ണവില; വില്പന നടത്തിയത് മൂന്ന് വ്യത്യസ്ത വിലകളില്‍
ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷനാണ്(എകെജിഎസ്എംഎ) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണവില നിശ്ചയിക്കുന്നത്.
കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണം വില്പന നടന്നത് മൂന്ന് വ്യത്യസ്ത വിലകളില്‍. മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ പവന് 37,200 രൂപ, 37,040 രൂപ നിരക്കുകളില്‍ വില്പന നടന്നു.
ബി. ഗോവിന്ദന് പ്രസിഡന്റും കെ. സുരേന്ദ്രന് ജനറല്‍ സെക്രട്ടറിയുമായിട്ടുള്ള ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷനാണ്(എകെജിഎസ്എംഎ) സംസ്ഥാനത്ത് ഔദ്യോഗികമായി സ്വര്‍ണവില നിശ്ചയിക്കുന്നത്. വര്‍ഷങ്ങളായി വില നിര്‍ണയാധികാരം ഇവര്‍ക്കാണ്. എകെജിഎസ്എംഎ നിശ്ചയിച്ച നിരക്ക് പ്രകാരം പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില. എന്നാല്‍ ഇവര്‍ തന്നെയാണ് മലപ്പുറത്തെയും തൃശൂരിലെയും വില പവന് 37,200, ഗ്രാമിന് 4,630 എന്ന നിരക്കില്‍ മാറ്റി നിശ്ചയിച്ചത്. ഈ സംഘടനയുടെ ഭാഗമായിട്ടുള്ള വ്യാപാരികള്‍ ഈ നിരക്കിലാണ് വില്പന നടത്തിയത്. അതേസമയം തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം വ്യാപാരികളുടെ സംഘടനയായ കെജിഎസ്ടിഎ എന്ന സംഘടന പവന് 37,040 രൂപയും ഗ്രാമിന് 4,630 രൂപയും വില കണക്കാക്കി.
സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിര്‍ണയിക്കുന്നത്. അതേസമയം, ബോര്‍ഡ് റേറ്റിനേക്കാള്‍ പവന് 640 രൂപയുടെ വ്യത്യാസത്തിലാണ് പാലത്തറ വിഭാഗം എകെജിഎസ്എംഎ വ്യാപാരികള്‍ സ്വര്‍ണം വിറ്റത്.
കെജിഎസ്ഡിഎയിലെ അംഗങ്ങളാകട്ടെ, പവന് 800 രൂപ കുറച്ചാണ് വില നിശ്ചയിച്ചത്.കോവിഡ് പ്രതിസന്ധിയും ഓണക്കാലവുമായതിനാല്‍ തങ്ങള്‍ക്ക് കിട്ടേണ്ട ലാഭത്തില്‍ ചെറിയ വിഹിതം കുറച്ചാണ് കുറഞ്ഞ വിലക്ക് വില്‍ക്കുന്നതെന്ന് ജസ്റ്റിന് പാലത്തറ പറഞ്ഞു. വില്പന പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇറക്കുമതി നികുതിയടക്കം വില നിര്‍ണയത്തില്‍ പരിഗണിക്കുന്നുണ്ടെന്നും പാലത്തറ വ്യക്തമാക്കി.
kerala
മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കടത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയം
കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്മാന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വയനാട്: മാനന്തവാടിയില്‍ പിടികൂടിയ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കേസില്‍ പൊലീസിനും പങ്കുണ്ടെന്ന സംശയം ശക്തമാകുന്നു. കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്മാന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് കസ്റ്റംസും പൊലീസും ചേര്‍ന്നാണ് പണം പിടികൂടിയത്. ആദ്യം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഴല്‍പ്പണ ഇടപാടിന്റെ മുഖ്യസൂത്രധാരനായ സല്‍മാനെ പിന്നീട് അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യുന്നതിനിടെ സല്മാന് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ പേരാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ പൊലീസുകാരനുമായി സല്മാന് ഉണ്ടായ ഫോണ്‍ ബന്ധം സംശയങ്ങള്‍ക്ക് വഴിവെച്ചതോടെ കസ്റ്റംസ് പ്രത്യേക അന്വേഷണ നടപടികള്‍ ആരംഭിച്ചു.
kerala
പാലക്കാട് സിപിഐഎം പ്രവര്ത്തകന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍
പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.
മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
kerala
വയനാട്ടില്‍ സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി ചേകാടി എയുപി സ്ക്കൂളിലെ വിനോദയാത്ര സന്തോഷത്തിനിടയില്‍ തന്നെ ആശങ്കയിലാക്കി. യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയേറ്റ 24 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസമാണ് സ്കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയത്. യാത്രാമധ്യേ കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് അധ്യാപകര്‍ അവരെ ആശുപത്രിയിലെത്തിച്ചത്. വിനോദയാത്രയ്ക്കായി കൊണ്ടുപോയ ഭക്ഷണത്തിലാണ് വിഷബാധ സംശയിക്കുന്നതെന്ന് പ്രാഥമിക നിഗമനം.
വിദ്യാര്‍ത്ഥികള്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും സ്കൂള്‍ ഭരണസമിതിയും അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതായി സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
world14 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍

