കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 720 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില.

ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. കോവിഡ് പ്രതിസന്ധിമൂലം ഏറെ നാളായി വിലസ്ഥിരതയില്ലാതെയാണ് സ്വര്‍ണവിപണി മുന്നോട്ടുപോവുന്നത്.