kerala
സ്വര്‍ണവില താഴേക്ക്; 2024ലെ ആദ്യ ഇടിവ്
പവന് 200 രൂപയാണ് കുറഞ്ഞത്.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 2024 ലെ ആദ്യ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 200 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം സ്വര്‍ണവില വര്‍ധിച്ച് പവന് 47,000 ആയിരുന്നു. ഇന്നത്തെ വില ഇടിവോടെ പവന് 46,800 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയാണ് കുറഞ്ഞത്. 5850 രൂപയാണ് വിപണി വില. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 103 രൂപയുമാണ് വില.
kerala
നിമിഷപ്രിയക്കേസ്: റിപ്പോര്‍ട്ടിങ് വിലക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്കിയ ഹര്‍ജി കേള്‍ക്കുന്നത്.

യെമെനില്‍ വധശിക്ഷയ്ക്ക് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ആന്ധ്രാപ്രദേശ് സ്വദേശി കെ.എ. പോള്‍ നല്കിയ ഹര്‍ജി കേള്‍ക്കുന്നത്.
നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കുമെന്നും അതിനാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളെ ബാധിക്കാതിരിക്കാന്‍ പൊതുചര്‍ച്ചകള്‍ വിലക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സുപ്രീംകോടതി, അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടിയിരുന്നു.
kerala
കൊല്ലത്ത് എംഡിഎംഎയുമായി യുവാവും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനും പിടിയില്‍
കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി.

കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി. വിതരണത്തിന് 75 ഗ്രാം എംഡിഎംഎ എത്തിച്ച ഇരവിപുരം സ്വദേശി അഖില്‍ ശശിധനാണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസ് ഒഡിഷയില്‍ നിന്നാണ് ടുക്കുണു പരിച്ചയെന്ന കഞ്ചാവ് മൊത്ത വില്പനക്കാരനെ പിടികൂടിയത്.
കൊല്ലം വെസ്റ്റ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപ വില വരും. പുന്തലത്താഴം ഉദയ മന്ദിരത്തില്‍ 26 വയസുള്ള അഖില്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരന് ടുക്കുണു പരിച്ചയെ അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒഡിഷയിലെത്തി പ്രതിയെ പിടികൂടിയത്.
kerala
മുന്‍ ഡിജിപി നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ മടക്കി; എംആര്‍ അജിത് കുമാറിനായി അസാധാരണ നടപടി
ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്.

എം.ആര്.അജിത് കുമാറിനായി അസാധാരണ നടപടിയുമായി വീണ്ടും സര്‍ക്കാര്‍. മുന്‍ ഡിജിപി നല്കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരിച്ചയച്ചു. ഷെയ്ക്ക് ദര്‍വേഷ് സഹേബ് നല്കിയ രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നല്കിയ റിപ്പോര്‍ട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്.
പൂരം റിപ്പോര്‍ട്ട്, പി.വിജയന് നല്കിയ പരാതിയിന്‍ മേലുള്ള ശുപാര്‍ശ എന്നിവയാണ് തിരിച്ചയത്. രണ്ട് റിപ്പോര്‍ട്ടും അജിത് കുമാറിനെതിരായിരുന്നു.
-
india3 days ago
‘ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ മകന് വേണ്ടി ശബ്ദിക്കും’: കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ
-
kerala3 days ago
ഭിന്നശേഷി കുട്ടികള്‍ നടത്തുന്ന കട സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്ത നിലയില്‍
-
kerala3 days ago
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
-
News3 days ago
കൊളംബിയയില്‍ രണ്ടിടങ്ങളിലായി ബോംബ് ആക്രമണം; 12 പൊലീസുകാര്‍ ഉള്‍പ്പടെ 17 പേര് മരിച്ചു
-
india3 days ago
തെരുവ് നായകളെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പിനും ശേഷം തുറന്നുവിടാം; സുപ്രീംകോടതി
-
kerala3 days ago
കാക്കനാട് 17കാരി പ്രസവിച്ചു; ഭര്‍ത്താവിനെതിരെ പോക്സോ കേസ്
-
kerala3 days ago
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി
-
kerala3 days ago
‘വേടന് ദ റവല്യൂഷണറി റാപ്പര്‍’ ലേഖനം, നെരൂദയുടെ പേരില്‍ എഐ കവിത; പാഠഭാഗങ്ങളില്‍ വിശദീകരണം തേടി കേരള സർവകലാശാല വി സി