News
ഉച്ചയ്ക്കുശേഷം വർധിച്ച് സ്വർണവില
അന്താരാഷ്ട്ര വിപണിയിലെ വിലവർധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ മാറ്റവും സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 235 രൂപ ഉയർന്നതോടെ വില 13,100 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,04,800 രൂപയായി ഉയർന്നു. ദിവസങ്ങള് നീണ്ട ഇടിവിനൊടുവില് ഇന്നലെ ഉച്ചയോടെ ലക്ഷത്തില് നിന്നും സ്വര്ണവില താഴേക്ക് പോയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ മാറ്റവും സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,400 ഡോളറിലേക്ക് തിരിച്ചെത്തിയതോടെയാണ് കേരളത്തിലും വില മാറ്റം . ഇന്നലെ ഔൺസിന് 4,408 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 4,464 ലേക്ക് കറിയിരുന്നു . പിന്നാലെ 4,309 ലേക്ക് താഴ്ന്നു . എന്നാൽ പിന്നീട് പതിയെ കയറുകയായിരുന്നു .പശ്ചിമേഷ്യയിലെ സംഘർഷം , അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് , കേന്ദ്രബാങ്കുകളുടെ പലിശ നയങ്ങൾ എന്നിവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത് .
kerala
മുഖ്യമന്ത്രി -മോഹന്‍ലാല്‍ അഭിമുഖം; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ
ഇരുവര്‍ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മില്‍ അഭിമുഖം നടത്തിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി – മോഹന്‍ലാല്‍ അഭിമുഖത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ വിവരം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇത്തരം പിആര്‍ വര്‍ക്കുകള്‍ക്കായി ഇത്രയധികം തുക ചിലവാക്കിയത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇരുവര്‍ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മില്‍ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹന്‍ലാല്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വാര്‍ത്താ വിനിമയ വകുപ്പിന്റെ (PRD) ഫണ്ട് ഉപയോഗിച്ചാണ് ഈ തുക നല്‍കിയിരിക്കുന്നത്. അഭിമുഖത്തിന്റെ ചിത്രീകരണം, എഡിറ്റിംഗ്, അനുബന്ധ സാങ്കേതിക ജോലികള്‍ എന്നിവയ്ക്കായിട്ടാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.
പരിപാടിയുടെ നിര്‍മ്മാണത്തിനായി ഒരു സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സാധാരണയായി ഇത്തരം അഭിമുഖങ്ങള്‍ ചാനലുകള്‍ നേരിട്ടാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ പണം നല്‍കി ഒരു അഭിമുഖം തയ്യാറാക്കി ചാനലുകള്‍ക്ക് നല്‍കുകയായിരുന്നു.
പത്തനംതിട്ട: പ്രസംഗിച്ചു കൊണ്ടിരിക്കെ സദസില്‍ നിന്നും ചോദിച്ച ആളോട് ‘ അത് വീട്ടില്‍ പോയി ചോദിക്കെന്ന് ‘ മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനിലാണ് പിണറായി വിജയന്‍ ക്ഷുഭിതനായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ സമയത്താണ് സദസില്‍ നിന്നും മുഖ്യമന്ത്രിയോട് ചോദ്യം ഉയര്‍ന്നത്. എല്‍ഡിഎഫ് അനുഭാവിയാണ് ചോദ്യം ഉന്നയിച്ചത്. എന്നാല്‍, ചോദ്യം കേട്ടയുടന്‍ തന്നെ പിണറായി വിജയന്റെ മുഖഭാവം മാറുകയും ക്ഷുഭിതനായി മറുപടി നല്‍കുകയുമായിരുന്നു. തന്റെ വീട്ടില്‍ പോയി ചോദിക്ക് എന്നുള്ള മറുപടിയില്‍ സദസ് ഒന്നടങ്കം സ്തംഭിച്ചു പോയി.
ഇതിനു മുന്‍പും പിണറായി വിജയന്റെ ഭാഗത്തു നിന്നും പല പ്രയോഗങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ടെലിവിഷന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെയും മാന്യമല്ലാത്ത ഭാഷാ പ്രയോഗം നടത്തിയിരുന്നു. ചെറ്റത്തരം കാണിക്കുന്നു എന്നാണ് പിണറായി ചോദ്യത്തിന് നല്‍കിയ മറുപടി. ഇത് വിവാദമായിരിക്കവെയാണ് കോന്നിയില്‍ നടന്ന സമാന സംഭവവും.
editorial
മറനീക്കുന്ന സി.ജെ.പി ബാന്ധവം
കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്.
പതിനാറാം നിയമസഭയിലേക്കുള്ള ജനവിധി ഇടതുമുന്നണികയെ സംബന്ധിച്ച് അതിനിര്‍ണായകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കനലൊരു തരിയായിമാറിയിട്ടുള്ള കേരളത്തിലും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെടുന്നതിലൂടെ രാജ്യത്ത് സി.പി.എമ്മിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന അവസ്ഥാ വിശേഷമാണ് സംജാതമാകനാരിക്കുന്നത്. പക്ഷേ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നുള്ള തിരിച്ചറിവ് മറ്റാരെക്കാളും അവര്‍ക്കുതന്നെയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലിയായ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആഘാതത്തില്‍ നിന്ന് അവര്‍ക്ക് ഇനിയും മുക്തമാകാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപന പെരുമഴയെ ജനം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞത് ഞെട്ടലോടയല്ലാതെ ഇടതു മുന്നണിക്ക് ഓര്‍ക്കാന്‍ കഴിയില്ല. വികസനത്തിന്റെ പെരുമ്പറയും ക്ഷേമപ്രവര്‍ത്തനങ്ങളുടെ കൊട്ടിഘോഷവുമെല്ലാം വെറുംപുകമറ മാത്രമാണെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞതിനാല്‍ 2021 ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കുറപ്പുണ്ട്. ഭ്രമിപ്പിക്കുന്ന പി.ആര്‍ വര്‍ക്കുകളിലൂടെ ജനങ്ങളെ വീഴ്ത്തിക്കളയാമെന്ന ധാരണ ഇപ്പോള്‍ അവര്‍ക്കില്ലെന്നുമാത്രമല്ല, അതിന്റെ പേരില്‍ സര്‍ക്കാര്‍ പണംധൂര്‍ത്തടിക്കുന്നതിലുള്ള പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് പാര്‍ട്ടിയും മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഭരണ വിരുദ്ധവികാരത്തെ മറികടക്കാന്‍ മറ്റുമാര്‍ഗങ്ങളൊന്നുമില്ലെന്ന് മനസിലാക്കിയ സി.പി.എമ്മും സര്‍ക്കാറും അതിശക്തമായ ധ്രുവീകരണശ്രമങ്ങള്‍ക്കും സംസ്ഥാനത്ത് നേതൃത്വം നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അഭൂതപൂര്‍വമായ തിരിച്ചടിക്കുകാരണം ന്യൂനപക്ഷ വോട്ടുകള്‍ തങ്ങള്‍ക്കെതിരായി ഏകീകരിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ അവര്‍ അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തി പരിഹാര നടപടികളുമായി മുന്നോട്ടുപോകുന്നതിന് പകരം ധ്രുവീകരണത്തിനുള്ള ശ്രമങ്ങള്‍ക്കാണ് നേതൃത്വം നല്‍കിയത്. അതിന്റെ ഭാഗമായി ഭൂരിപക്ഷവര്‍ഗീയതയെ ആളിക്കത്തിക്കാനും അതിന്റെ ചട്ടുകങ്ങളായി പലരേയും ഉപയോഗപ്പെടുത്താനുമുള്ള ഹീനശ്രമങ്ങളാണ് പിന്നീട് കാണേണ്ടിവന്നത്. എന്നാല്‍ തീകൊള്ളികൊണ്ട് തലചൊറിയുന്ന ഈ സമീപനം ജനം തിരിച്ചറിയുകയും തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്തുവിലകൊടുത്തും അധികാരത്തുടര്‍ച്ച സാധ്യമാക്കുകയെന്ന ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി ബി.ജെ.പിയുമായുള്ള കൈകോര്‍ക്കലിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. നിര്‍ണായക പോരാട്ടങ്ങള്‍ നടക്കുന്ന വിവിധ മണ്ഡലങ്ങളില്‍ പരസ്പര ധാരണയിലെത്തി, കൊണ്ടുംകൊടുത്തും മുന്നോട്ടുപോകാനുള്ള ധാരണയുടെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തെ 10 മണ്ഡലങ്ങളിലാണ് സി.പി.എം- ബി.ജെ.പി ഡീല്‍ പുറത്തായിരിക്കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിയമസഭയില്‍ എത്തിക്കാന്‍ സഹായിക്കാമെന്നും പകരം അധികാരം നിലനിര്‍ത്താന്‍ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കണമെന്നുമുള്ള ഡീലാണ് സി.പി.എം ഉറപ്പിച്ചിരിക്കുന്നത്. 10 സീറ്റുകളില്‍ ഡീല്‍ ഉറപ്പിച്ച്, അതിന് അനുസൃതമായ പ്രചാരണമാണ് നടത്തുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന പാലക്കാട് നിയോജക മണ്ഡലം ഈ ഡീലിങ്ങിന്റെ നഖചിത്രമായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സ്ഥിരമായി ബി.ജെ.പി.ക്ക് പിന്നില്‍ മൂന്നാമതായി മാറാറുള്ള പ്രസ്തുതമണ്ഡലത്തെക്കുറിച്ച് പാര്‍ട്ടിതന്നെ വിലയിരുത്തിയത് നാണംകെട്ട മൂന്നാം സ്ഥാനം എന്നായിരുന്നു. എന്നാല്‍ ആ നാണക്കേടിനെ സ്വയംകഴുത്തിലണിഞ്ഞാണ് ഈ ബാന്ധവത്തിന് പാര്‍ട്ടി തയാറായിരിക്കുന്നത്. കേരളം ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പകരം ഹോട്ടല്‍വ്യവസായിയെ രംഗത്തിറക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിക്ക് അനുകൂലമായ സ്ഥിതിവിശേഷം ഒരുക്കാനുള്ള തയാറെടുപ്പുമാണ് നടത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ ബി.ജെ.പിക്കുപകരം കോണ്‍ഗ്രസിനുനേരെയാണ് സി.പി.എമ്മിന്റെ പ്രചരണങ്ങള്‍ മുഴുവന്‍ തിരിച്ചുവെച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി മാത്രമല്ല, സംസ്ഥാനതലത്തില്‍ പോലുമുള്ള നേതാക്കള്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.
ഇതിന്റെ പ്രത്യുപകാരം പത്തു മണ്ഡലങ്ങളിലെങ്കിലും എല്‍.ഡി.എഫിന് ബി.ജെ.പിയില്‍ നിന്ന് ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. ശക്തികേന്ദ്രങ്ങളെന്ന് ബി.ജെ.പി അവകാശപ്പെടുന്ന മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്ക് നല്‍കിയത് ഡീല്‍ ആരോപണം ശരിവെക്കുന്നതാണ്. റാന്നി, കോന്നി, തൃപ്പുണിത്തുറ, കൊടുങ്ങല്ലൂര്‍, കുന്നംകുളം, കളമശ്ശേരി, ഏറ്റുമാനൂര്‍, പത്തനാപുരം, തൊടുപുഴ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി.ക്ക് സാമാന്യം വോട്ടുള്ള മണ്ഡലങ്ങളാണ്. ഇവിടെയെല്ലാം ഘടകക്ഷികളാണ് മത്സരിക്കുന്നത്. ഈ മണ്ഡലങ്ങളാകട്ടെ പിടിച്ചുനിര്‍ത്താനും പിടിച്ചെടുക്കാനും ഇരുമുന്നണികളും പരിശ്രമിക്കുന്നവയുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയസ്ഥിതി അനുസരിച്ച് 57 മണ്ഡലങ്ങളാണ് ഇടതുമുന്നണിക്കൊപ്പമുള്ളത്. ഭരണത്തിലേക്കാവശ്യമായ ബാക്കി മണ്ഡലങ്ങള്‍കൂടി ബി.ജെ.പിയുമായി ധാരണയിലെത്തുകയെന്നതാണ് സി.പി.എമ്മിന്റെ മനക്കണക്ക്. എന്നാല്‍ ഈ അവിശുദ്ധ ബാന്ധവം പുറത്തായ സാഹചര്യത്തില്‍ ജനാധിപത്യ കേരളം ചരിത്രത്തിലില്ലാത്ത തിരിച്ചടിയായിരിക്കും ഇരുകൂട്ടര്‍ക്കും സമ്മാനിക്കാന്‍ പോകുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.
-
editorial2 days agoചില വര്‍ഗവഞ്ചകരും ചെറ്റത്തരവും
-
kerala1 day agoപശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണ വിലയുടെ ഗതി മാറ്റി; ലക്ഷത്തില് നിന്നും പടിയിറങ്ങി സ്വര്‍ണം
-
kerala1 day agoകേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി പ്രതിപക്ഷ എംപിമാര്‍
-
News1 day agoഗള്‍ഫ് സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയർന്നു, യാത്രക്കാർ ദുരിതത്തിൽ
-
News1 day agoഅബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ചു ഇന്ത്യക്കാരന് പരിക്ക്
-
editorial1 day agoതെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം
-
News1 day agoഒമാനിലെ മഴക്കെടുതി: ഒരു മലയാളി കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു
-
kerala1 day agoകുത്തനെ ഇടിഞ്ഞ് സ്വര്ണവില; ഒറ്റദിവസം കൊണ്ട് പവന് 4,360 രൂപ കുറഞ്ഞു

