kerala

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് 1,400 രൂപയുടെ വർധന

By webdesk18

December 12, 2025

കൊച്ചി: കേരളത്തിൽ സ്വർണവില ഇന്ന് (12/12/25) വൻ തോതിൽ വർധിച്ചു. ഗ്രാമിന് 175 രൂപയുടെ ഉയർച്ചയോടെ സ്വർണത്തിന്റെ പുതിയ വില 12,160 രൂപയായി. പവന് 1,400 രൂപ കൂടിയതോടെ വില 97,280 രൂപയായി ഉയർന്നു.

18 കാരറ്റ് സ്വർണത്തിന്റെ വിലയും 145 രൂപ വർധിച്ചു. ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയുമായി വില ഉയർന്നു. 14 കാരറ്റ് സ്വർണത്തിന്റെ വില 115 രൂപ ഉയർന്ന് ഗ്രാമിന് 7,790 രൂപയും പവന് 62,320 രൂപയുമായി.

ആഗോള വിപണിയിലും സ്വർണവില ശക്തമായ ഉയർച്ച തുടരുന്നു. ട്രോയി ഔൺസിന് 74 ഡോളർ വർധിച്ച് 4,270.82 ഡോളറിലെത്തി. ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചത് സ്വർണവിപണിക്ക് കൂടുതൽ തുണയായി. യു.എസ് ഗോൾഡ് ഫ്യൂച്ചറിലെ നിരക്ക് 2.1 ശതമാനം ഉയർന്ന് ഔൺസിന് 4,313 ഡോളറാണ് പുതിയ വില.

യു.എസ് ഡോളർ ഇൻഡക്സ് ഇടിയുന്നത് വരും ദിവസങ്ങളിലെ സ്വർണവിലകളെയും ബാധിക്കാനിടയുണ്ട്. ഇതിന് മുന്നോടിയായി വ്യാഴാഴ്ച രാവിലെ ചെറിയ ഇടിവുണ്ടായെങ്കിലും ഉച്ചയോടെ ഗ്രാം 50 രൂപയും പവന് 400 രൂപയും കൂടി വില 11,985 രൂപയും 95,880 രൂപയും ആയിരുന്നു.