Connect with us

kerala

സ്വര്‍ണവില കൂടി; 44,000ന് മുകളില്‍

.ഗ്രാമിന് 15 രൂപ കൂടി 5515 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കൂടി പവന് 120 രൂപ കൂടി 44,120 രൂപയായി.ഗ്രാമിന് 15 രൂപ കൂടി 5515 രൂപയായി.

മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസെം താഴ്ന്നിരുന്നു.തുടര്‍ന്ന്്ഇന്ന് വീണ്ടും ഉയര്‍ന്ന് തിങ്കാളാഴ്ചത്തെ നിലവാരത്തിലേക്ക് എത്തുകയായിരുന്നു.

kerala

കടുവ ഭീതിയെ തുടര്‍ന്ന് വയനാട്ടിലെ രണ്ട് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു.

Published

on

വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളായ നീര്‍വാരം,അമ്മാനി, നടവയല്‍, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേര്‍മല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.

Continue Reading

kerala

വയനാട് പച്ചിലക്കാട്ടിലെ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്

മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്‍കി ഉള്‍വനത്തിലേക്ക് കടത്തിവിടും

Published

on

വയനാട് പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുക. മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്‍കി ഉള്‍വനത്തിലേക്ക് കടത്തിവിടും. കൂട് സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്.

Continue Reading

kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കി കുടുംബം

പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയില്‍ പറയുന്നു.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കുടുംബം ഹരജി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുടുംബം ഹരജി നല്‍കിയത്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു എസിപി രത്‌നകുമാര്‍.

പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രത്‌നകുമാറിന്റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപെട്ടിരിക്കാം എന്നാണ് ഹരജിയില്‍ പ്രധാനമായും പറയുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അന്വേഷണം സുപ്രിം കോടതി തള്ളിയിരുന്നു

Continue Reading

Trending