tech
ആക്ടീവ് അല്ലെങ്കില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ആവും; പുതിയ പോളിസിയുമായി ഗൂഗിള്‍
15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്
കണ്‍സ്യൂമര്‍ അക്കൗണ്ടുകളില്‍ പുതിയ പോളിസി നടപ്പാക്കാന്‍ ഗൂഗിള്‍. ജി മെയിലിലും ഗൂഗിള്‍ ഡ്രൈവിലും മറ്റും ശേഖരിച്ച വിവരങ്ങള്‍, നിങ്ങള്‍ രണ്ടുവര്‍ഷമായി ആക്ടീവ് അല്ലെങ്കില്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഗൂഗിള്‍ നടപ്പാക്കുന്നു. അടുത്ത ജൂണ്‍ മുതലാണ് പുതിയ പോളിസി നടപ്പാക്കുന്നത്. ജി മെയില്‍, ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡ്രോയിംഗുകള്‍, ഫോമുകള്‍, തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക.
‘ജി മെയില്‍, ഡ്രൈവ് ഫോട്ടോസ് എന്നിവയില്‍ നിങ്ങളുടെ സ്റ്റോറേജ് രണ്ടുവര്‍ഷമായി ലിമിറ്റിന് പുറത്താണെങ്കില്‍ ഗൂഗിള്‍ അത് ഡിലീറ്റ് ചെയ്യും’ എന്ന് കമ്പനി ബുധാനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കണ്ടന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് നോട്ടിഫിക്കേഷന്‍ നല്‍കുന്നതാണെന്നും കമ്പനി വ്യക്തമാക്കി. അക്കൗണ്ട് ആക്ടീവ് ചെയ്യാന്‍ നിശ്ചിത സമയത്തിനുള്ളില്‍ ഗൂഗിള്‍ അക്കൗണ്ടുകള്‍ സന്ദര്‍ശിക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.
15 ജിബിയില്‍ കൂടുതല്‍ സ്റ്റോറേജ് നിങ്ങള്‍ക്ക് ആവശ്യമാണെങ്കില്‍ ഗൂഗിള്‍ വണ്ണില്‍ പുതിയ സ്റ്റോറേജ് പ്ലാന്‍ എടുക്കാവുന്നതാണ്.
News
വണ്‍പ്ലസ് 15ആര് ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുന്നു; മള്‍ട്ടിഫങ്ക്ഷന്‍ ‘പ്ലസ് കീ’യാണ് പ്രധാന ആകര്‍ഷണം
ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര് എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്പ്ലേ IP66, IP68, IP69, IP69k സര്ട്ടിഫിക്കേഷന് — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ളാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
tech
യൂട്യൂബ് മ്യൂസിക് കൂടുതല്‍ സ്മാര്‍ട്ട്: ഇനി പ്ലേലിസ്റ്റിലെ പാട്ടുകള്‍ സെക്കന്‍ഡുകള്‍ക്കകം കണ്ടെത്താം
ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന് ആദ്യമായി കാണാന്‍ തുടങ്ങിയത്.
ദീര്‍ഘമായ പ്ലേലിസ്റ്റുകളില്‍ സ്ക്രോള്‍ ചെയ്ത് ഒരു പാട്ട് കണ്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാന്‍ യൂട്യൂബ് മ്യൂസിക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത് ‘find my playlist’ എന്ന ഫീച്ചറാണ്. നിരവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നപ്രകാരം, ഈ പരീക്ഷണ ഫീച്ചര്‍ ഇപ്പോള്‍ പ്ലേലിസ്റ്റ് മെനുവിലൂടെ ലഭ്യമാകുന്നു.ഐഫോണിനുള്ള യൂട്യൂബ് മ്യൂസിക് ആപ്പിന്റെ 8.45.3 പതിപ്പിലാണ് ഈ ഓപ്ഷന് ആദ്യമായി കാണാന്‍ തുടങ്ങിയത്.
പ്ലേലിസ്റ്റ് പേജിലെ shuffle play ബട്ടണിന് താഴേയുള്ള മൂന്ന് ഡോട്ട് മെനുവിലെ ഓപ്ഷനായി ഇത് ചിലര്‍ക്കു പ്രത്യക്ഷപ്പെട്ടു. എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ഈ സവിശേഷത ലഭ്യമല്ല അതായത് ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ചില അക്കൗണ്ടുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ആക്സസ്. പാട്ടുകളുടെ പേരുവഴി പ്ലേലിസ്റ്റിനുള്ളില്‍ നേരിട്ട് തിരയാനുള്ള ഈ സൗകര്യം ഇപ്പോള്‍ പരിമിതമായ iOS ഉപയോക്താക്കള്‍ക്കു മാത്രമാണ് ലഭിക്കുന്നത്.
ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇതുവരെ ഈ ഫീച്ചര്‍ എത്തിയിട്ടില്ല. ഫീച്ചറിന്റെ വ്യാപകമായ റോള്ഔട്ടിനും ആന്‍ഡ്രോയിഡ് റിലീസിനും യൂട്യൂബ് ഇതുവരെ വ്യക്തമായ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഈ അപ്ഡേറ്റ്, വലിയ പ്ലേലിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കു പ്രത്യേകിച്ച് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
tech
4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം
മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.
അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.
ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News21 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala24 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala23 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

