ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിലെ വലിയ ആഘാതത്തിനു ശേഷം നേതൃനിരയില്‍ വലിയ മാറ്റമാണ് നടക്കുന്നത്. തൊഴില്‍ മന്ത്രി ഗോപാല്‍ റായ്‌യാണ് പാര്‍ട്ടിയുടെ ഡല്‍ഹി യൂണിറ്റ് കണ്‍വീനറായി നിയോഗിച്ചത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തന്റെ വസതിയിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് ഉത്തരവാദിത്തം ഏല്‍പിച്ചത്.
പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി ചേര്‍്ന്ന ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
ഡല്‍ഹിയിലെ പാര്‍ട്ടിയുടെ വീഴ്ച നേതൃതലത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അതിജീവനത്തിനായി എല്ലാ മാര്‍ഗങ്ങളും നേതൃത്വം ആരായുന്നതിന്റെ ഭാഗമയാണ് നേതൃമാറ്റം നടക്കുന്നത്.